സ്വന്തം കുഞ്ഞിനോട് മാനസികമായി അടുപ്പമില്ല, ജീ​വി​ത​രീ​തി​യി​ലെ മാ​റ്റ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​രാ​യി മാ​താ​പി​താ​ക്ക​ൾ; ഒ​ടു​വി​ൽ മകളെ ദ​ത്ത് ന​ൽ​കാ​ൽ തീ​രു​മാ​നം

കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ദ​മ്പി​ത​ക​ളു​ടെ ജീ​വി​ത രീ​തി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. പ്ര​ത്യേ​കി​ച്ചും മാ​താ​പി​താ​ക്ക​ളാ​യ ആ​ദ്യ​നാ​ളു​ക​ളി​ൽ ജീ​വി​ത​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യേ​ക്കാം.

ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​സ്ഥ മ​റി​കി​ട​ക്കാ​ൻ സ്വ​ന്തം കു​ഞ്ഞി​നെ ആ​രെ​ങ്കി​ലും ദ​ത്ത് ന​ൽ​കു​മോ? എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു മാ​ർ​ഗം തി​ര​ഞ്ഞെ​ടു​ത്ത ദ​മ്പ​തി​ക​ളു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

അ​ച്ഛ​ൻ ത​ന്നെ​യാ​ണ് കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. ത​ന്‍റെ ഭാ​ര്യ കാ​ത​റി​ന് കു​ഞ്ഞി​നോ​ട് ഒ​ട്ടും അ​ടു​പ്പ​മി​ല്ല​ന്നും, കു​ഞ്ഞ് ജ​നി​ച്ച് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് ഭാ​ര്യ ജോ​ലി​ക്ക് പോ​യെ​ന്നും അ​യാ​ൾ പ​റ​ഞ്ഞു. ഈ ​സ​മ​യ​ത്ത് അ​മ്മാ​യി​യ​മ്മ​യാ​ണ് കു​ഞ്ഞി​നെ നോ​ക്കി​യി​രു​ന്ന​ത്.

കാ​ത​റി​ൻ അ​ടു​ത്തു​ള്ള സ​മ​യ​ങ്ങ​ളി​ലും കു​ഞ്ഞി​നെ ശ്ര​ദ്ധി​ക്കാ​റി​ല്ല. ആ​ദ്യ​മൊ​ക്കെ കു​ഞ്ഞ് ക​ര​യു​മ്പോ​ൾ ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ കു​ഞ്ഞ് വെ​റു​തെ ക​ര​യു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​ന് പി​ന്നാ​ലെ വെ​റു​തെ ക​ര​ഞ്ഞാ​ലും ആ​വ​ശ്യ​ത്തി​ന് ക​ര​ഞ്ഞാ​ലും അ​വ​ൾ നോ​ക്കാ​തെ ആ​യി. ത​ന്‍റെ അ​വ​ധി ദി​വ​സ​ങ്ങ​ളെ​ല്ലാം കു​ഞ്ഞ് കാ​ര​ണം സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് അ​വ​ൾ​ക്ക്.

കു​ഞ്ഞി​ന് ഇ​പ്പോ​ൾ മൂ​ന്ന് മാ​സം പ്രാ​യ​മാ​യി. ഞ​ങ്ങ​ൾ​ക്ക് കു​ഞ്ഞി​നോ​ട് മാ​ന​സി​ക​മാ​യി അ​ടു​പ്പം തോ​ന്നു​ന്നി​ല്ല. കു​ഞ്ഞ് വ​ന്ന​തി​ന് ശേ​ഷം ജീ​വി​തം ആ​കെ മാ​റി​പ്പോ​യി. പ​ഴ​യ ജീ​വി​തം ഒ​രു​പാ​ട് മി​സ് ചെ​യ്യു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ കു​ഞ്ഞി​നെ ആ​ർ​ക്കെ​ങ്കി​ലും ന​ൽ​കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​ൽ എ​ന്താ​ണ് നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മെ​ന്നാ​ണ് യു​വാ​വ് റെ​ഡ്ഡി​റ്റി​ലൂ​ടെ ചോ​ദി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കു​ഞ്ഞി​നെ കാ​ത​റി​ന്‍റെ അ​മ്മ​യ്ക്ക് വ​ലി​യ കാ​ര്യ​മാ​ണെ​ന്നും ദ​ത്ത് ന​ൽ​കു​ന്ന​തി​ൽ ദേ​ഷ്യ​മു​ണ്ടെ​ന്നും, അ​തി​നാ​ൽ കു​ഞ്ഞി​ന്‍റെ ലീ​ഗ​ൽ ക​സ്റ്റ​ഡി സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​വ​ർ തു​ട​ങ്ങി​യെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു.

പോ​സ്റ്റ് വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ റെ​ഡ്ഡി​റ്റി​ൽ വൈ​റ​ലാ​യി.”​നി​ങ്ങ​ൾ​ക്ക് ഭ്രാ​ന്താ​ണോ? മാ​ന​സി​ക​മാ​യി അ​ടു​പ്പ​മി​ല്ലാ​ത്ത കു​ഞ്ഞി​നെ വ​ള​ർ​ത്തു​ന്ന​തി​ലും ന​ല്ല​ത് മ​റ്റാ​ർ​ക്കെ​ങ്കി​ലും ന​ൽ​കു​ന്ന​താ​ണ്” എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​ന് ല​ഭി​ച്ച​ത്. 

 

Related posts

Leave a Comment