കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി നടത്തിയ വിവാഹത്തിൽ പ്രതിഷേധിച്ച് ജീവിച്ചിരിക്കുന്ന മകൾ മരിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അവരുടെ മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്ത് കുടുംബം. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം.
ഔൾ പോലീസ് സ്റ്റേഷന് പരിധിയിലെ ദെമാൽ ഗ്രാമത്തിലെ മുന മല്ലിക്കിന്റെ മകൾ ദീപാഞ്ജലി മല്ലിക്കിനെ (20) ആഗസ്ത് 28 ന് ഒരു ക്ഷേത്രത്തിൽ വെച്ച് കാമുകൻ രാജേന്ദ്ര മല്ലിക്കിനെ (23) വിവാഹം കഴിച്ചു. മകൾ അവരുടെ തീരുമാനത്തെ ധിക്കരിച്ചതിൽ പ്രകോപിതരായ മാതാപിതാക്കൾ അവളുമായുള്ള ബന്ധം വിച്ഛേദിക്കുകയും മകൾ മരിച്ചെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
‘ഞങ്ങളുടെ മകൾ രാജേന്ദ്രനൊപ്പം ഒളിച്ചോടി. അവനെതിരെ ഔൾ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. ഞങ്ങളുടെ മകളെ കണ്ടെത്തിയതിന് ശേഷം പോലീസ് കൈമാറി. എന്നാൽ ദീപാഞ്ജലി രാജേന്ദ്രനെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുകയും ഞങ്ങളുടെ മാനം കെടുത്തുകയും ചെയ്തു. അവൾ മരിച്ചു. ഞങ്ങൾ അവളുടെ മരണാനന്തര ചടങ്ങുകൾ നടത്തി’. പെൺകുട്ടിയുടെ പിതാവ് മുന മല്ലിക് പറഞ്ഞു.
മകൾ മുഴുവൻ കുടുംബത്തിനും നാണക്കേടുണ്ടാക്കിയതിനാൽ അവൾ മരിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും മരണാനന്തര ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തു.
വധുവും വരനും പ്രായപൂർത്തിയായവരാണ്, 18 വയസ്സ് തികയുമ്പോൾ ഒരു പെൺകുട്ടി അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ ഒളിച്ചോടുന്നതിൽ തെറ്റില്ല. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് അവളുടെ അന്ത്യകർമങ്ങൾ നടത്താൻ അവകാശമില്ല. അവളുടെ അനുസ്മരണ ചടങ്ങുകൾ നടത്തി അവളുടെ മനുഷ്യാവകാശങ്ങൾ അപമാനിക്കുകയും ലംഘിക്കുകയും ചെയ്തു,” കേന്ദ്രപാറയിലെ മനുഷ്യാവകാശ പ്രവർത്തകയായ അമർബറ ബിസ്വാൾ പറഞ്ഞു.