ബോളിവുഡ് നടി പരിണീതി ചോപ്രയെ ഓസ്ട്രേലിയൻ ടൂറിസത്തിന്റെ അംബാസഡറായി തെരഞ്ഞെടുത്തു. താരം തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാം വഴി പുറം ലോകത്തെ അറിയിച്ചത്. ഫ്രണ്ട്സ് ഓഫ് ഓസ്ട്രേലിയ (എഫ്ഒഎ) എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിണീതി ചോപ്രയെ ഇന്ത്യയിൽ നിന്നുമുള്ള ഓസ്ട്രേലിയൻ ടൂറിസത്തിന്റെ അംബാസഡറായി തിരഞ്ഞെടുത്തത്.
ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ബന്ധം കൂടുതൽ ഉൗഷ്മളമാക്കാൻ താൻ പരമാവധി ശ്രമിക്കും, തന്നെ സംബന്ധിച്ച് ഈ സ്ഥാനം ഏറെ വിലപ്പെട്ടതാണെന്നും പരിണീതി സ്ഥാനമേറ്റതിനു ശേഷം പ്രതികരിച്ചു. രോഹിത് ഷെട്ടിയുടെ ഗോൽമാൽ എഗൈൻ സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.