ബാഴ്സലോണ: ലാ ലിഗ സീസണിലെ മോശം തുടക്കത്തിന് അറുതിവരുത്തി ബാഴ്സലോണ. വിയ്യാറലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. എന്നാൽ പരിക്ക് ഭേദമായി കളത്തിൽ തിരിച്ചെത്തിയ സൂപ്പർ താരം ലയണൽ മെസി പരിക്കേറ്റ് പുറത്ത് പോയത് ബാഴ്സയ്ക്കു കനത്ത തിരിച്ചടിയായി.
കളിയുടെ ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. അന്റോണിയോ ഗ്രീസ് മാനും (6) അർതുർ വിദാലും (15) ബാഴ്സയ്ക്കായി ലീഡെടുത്തു. എന്നാൽ കസോർള 44 ാം മിനിറ്റിൽ വിയ്യാറലിനായി ഒരു ഗോൾ തിരിച്ചടിച്ചു. സീസണിൽ ആദ്യമായി ഫസ്റ്റ് ഇലവനിൽ കളിക്കാനിറങ്ങിയ മെസി തുടയ്ക്കേറ്റ പരിക്ക് മൂലം രണ്ടാം പകുതിയിൽ തിരിച്ചുകയറി.