ബോളിവുഡ് സുന്ദരൻ അർജുൻ കപൂറും പരിണീതി ചോപ്രയും വീണ്ടുമൊന്നിക്കുന്നു. 2012ൽ ഇഷ്ഖ്സാദേ എന്ന ചിത്രത്തിലാണ് ഇരുവരും മുന്പ് ഒന്നിച്ചത്. ദിബാക്കർ ബാനർജിയുടെ പുതിയ ചിത്രത്തിനായിട്ടാണ് ഇവർ കൈകോർക്കുന്നത്. ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും. ചിത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യാഷ് രാജ് ഈ ചിത്രം നിർമിക്കും. 2017 മധ്യത്തോടെ ചിത്രം പ്രദർശനത്തിനെത്തും. മറ്റു വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.
അർജുനും പരിണീതിയും വീണ്ടും വരുന്നു
![](https://www.rashtradeepika.com/library/uploads/2017/01/pareenithi.jpg)