ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഷ്ട്രീയക്കാരനായ രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയം പത്തിന് ഡല്‍ഹിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകൾ.
നേരത്തെ കാമുകനും രാഷ്ട്രീയക്കാരനുമായ രാഘവ് ഛദ്ദയെ കുറിച്ച് ചോദിച്ചപ്പോള്‍ പരിനീതി ചോപ്രയുടെ നാണിക്കുന്ന വീഡിയോകള്‍ അടുത്തയിടെ വലിയ ചർച്ചയായിരുന്നു.
എന്നാലിപ്പോൾ ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. പരിനീതിയുടെയും രാഘവിന്റെയും വിവാഹ നിശ്ചയ ചടങ്ങ് ഏപ്രില്‍ പത്തിന് നടക്കുമെന്നതും വാര്‍ത്തയാണ്.
രാഘവും പരിനീതിയും ഒരുമിച്ചു ചില പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്.
മാര്‍ച്ച് 22 ന് അവര്‍ അത്താഴത്തിന് പോയി, അടുത്ത ദിവസം ഉച്ചഭക്ഷണത്തിനായി വീണ്ടും കണ്ടുമുട്ടി. ഇരുവരും ഇതേക്കുറിച്ച് വാചാലരായിരുന്നു.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഒരുമിച്ച് പഠിച്ചവരും നിരവധി പൊതുസുഹൃത്തുക്കളുമുണ്ടെന്നതൊഴിച്ചാല്, രാഘവും പരിനീതിയും തങ്ങളുടെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല.
മാര്‍ച്ച് 22 ന് രാഘവ് ഛദ്ദയ്ക്കൊപ്പം പരിനീതി ചോപ്രയെ പപ്പരാസികൾ ഒടുവിൽ കണ്ടത്. ഇരുവരും മുംബൈയിലെ ഒരു പോഷ് റസ്റ്ററന്റിൽ വെവ്വേറെ എത്തി. ഉച്ചഭക്ഷണത്തിന് ശേഷം പുറത്തേക്ക് പോകുന്പോഴാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്.
ഇരുവരും ഒരേ വാഹനത്തിലാണ് യാത്ര തിരിച്ചത്. പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എഎപി നേതാവ് രാഘവ് ഛദ്ദ.