കോവിഡും അതേത്തുടര്‍ന്നുള്ള ലോക്ഡൗണും മൂലം എല്ലാവരെയും പോലെ ചലച്ചിത്രതാരങ്ങളും ഇപ്പോള്‍ വീടുകളില്‍ തന്നെയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ലോക്ഡൗണ്‍ വിശേഷങ്ങളും പണ്ട് നടത്തിയ യാത്രകളുടെ ചിത്രങ്ങളുമൊക്കെ സെലിബ്രിറ്റികള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇതിനിടെ ഇപ്പോഴിതാ തന്റെ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി പരിണീതി ചോപ്ര. തുര്‍ക്കിയില്‍ നിന്നുമുള്ള ചിത്രമാണ് പരിനീതി പങ്കുവച്ചിരിക്കുന്നത്.
തുര്‍ക്കിയിലെ കടല്ക്കരയില് ബിക്കിനി ധരിച്ചിരിക്കുന്ന ചിത്രമാണ് പരിണീ തി പങ്കുവച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളും ചോദ്യങ്ങളുമായി എത്തി.
എല്ലാവരും വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പറ്റാതെ വലയുന്ന സമയത്ത് ഇങ്ങനെ യാത്ര നടത്തുന്നത് ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം രാജ്യത്ത് യാത്ര വിലക്കുള്ളപ്പോള്‍ എങ്ങനെയാണ് പരിനീതി തുര്‍ക്കിയിലെത്തിയതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനു മറുപടിയുമായി പരിണീതി രംഗത്തെത്തി. ഇന്ത്യയില്‍ നിന്നു മിക്കവര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇത് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
മാര്‍ച്ച് മാസം മുതല്‍ ഞാന്‍ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമാ യി യാത്ര ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഞാനതിനെ ചെറുതായി കാണുന്നില്ല. എന്നായിരുന്നു പരിണീതിയുടെ പ്രതികരണം.
തുര്‍ക്കിയില്‍ നിന്നുമുള്ള മനോഹരമായ ചിത്രങ്ങളാണ് പരിണീതി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
തനിക്ക് അസൂയ തോന്നുവെന്നാണ് പരിണീതിയുടെ ചിത്രങ്ങള്‍ക്ക് നടിയും സഹോദരിയുമായ പ്രിയങ്ക ചോപ്ര കമന്റ് ചെയ്തിരുന്നത്. പ്രിയങ്കയുടെ കമന്റും വിമര്‍ശനങ്ങള്‍ക്ക് പരിണീതി നല്കിയ മറുപടിയും വൈറലായി മാറിയിരിക്കുകയാണിപ്പോള്‍.