വിവാഹം പൊളിയാന്‍ വിവാഹ റിഹേഴ്സല്‍ കാരണമാകുക, ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണോ ?. എന്നാല്‍ അങ്ങനെയൊരു സംഭവം അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്നു. 31കാരനായ ബ്രാഡ്ലി മോസിന്റെയും 27കാരിയായ ആമി സുറയുടെയും വിവാഹം 2016 ഒക്ടോബര്‍ 28ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പേ ഇവര്‍ വിവാഹനിശ്ചയം നടത്തുകയും ചെയ്തു. എന്നാല്‍ വടക്കേ അമേരിക്കന്‍ പാരമ്പര്യമനുസരിച്ച് വിവാഹത്തിനു തലേദിവസം നടത്തിയ റിഹേഴ്സല്‍ കാര്യങ്ങളെല്ലാം പൊളിച്ചടുക്കി. ന്യൂയോര്‍ക്കിലെ ബ്ലൂ വാട്ടര്‍ ഗ്രില്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എല്ലാവരും സന്തോഷത്തോടെയാണ് പങ്കെടുത്തത്. എന്നാല്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ചെലവായ തുകയുടെ ബില്ല് ഹോട്ടല്‍ അധികൃതര്‍ കൈമാറിയതോടെ സീന്‍ കോണ്ട്രയായി. രണ്ടേകാല്‍ കോടി രൂപയുടെ ബില്ല് കണ്ട് ഇരു കുടുംബങ്ങളുടെയും കണ്ണു തള്ളി.
ആര് ബില്ല് ആര് അടയ്ക്കും എന്നതായി പിന്നത്തെ തര്‍ക്കം. ഇതേത്തുടര്‍ന്ന് എന്തായാലും വിവാഹം അടിച്ചുപിരിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. പിറ്റേദിവസം തന്നെ ആമിയുടെ പിതാവ് ബ്രൂസ് സുറ മോസ് ദമ്പതികള്‍ക്കെതിരേ മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ കേസു കൊടുക്കുകയും ചെയ്തു. ആമിയുടെ സഹോദരന് ആദമിനെ ചടങ്ങില്‍ സംസാരിക്കാന്‍ സമ്മതിച്ചില്ലയെന്നാരോപിച്ചാണ് കേസ്. റോബര്‍ട്ട് മോസ് ആദമിനെ തൊഴിച്ചുവെന്നും പരാതിയില്‍ പറയുന്നു. വരന്റെ സഹോദരന് മൈക്കള്‍ ആദമിനെ ഇടിച്ചുവെന്നും ആരോപിക്കുന്നു. എന്നാല്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു കൊണ്ട് ആദം ഒരു വീഡിയോ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.ഒടുവില്‍ താന്‍ വിളിച്ചുവരുത്തിയ 79 അതിഥികള്‍ക്കു ചെലവായ 60 ലക്ഷം രൂപ താന്‍ അടയ്ക്കാമെന്ന് റോബര്‍ട്ട് സമ്മതിച്ചതോടെ പ്രശ്നത്തിനു താത്ക്കാലിക പരിഹാരമായി.എന്നാല്‍ ദീര്‍ഘകാല സുഹൃത്തുക്കളായ ബ്രാഡ്ലിയെയും ആമിയെയും ഇതൊന്നും ബാധിച്ചിട്ടില്ല. ഇരുവരുമൊന്നിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോകള്‍ ആമി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.