ബോളിവുഡിലെ മുന്‍നിര താരങ്ങളിൽ ഒരാളാണ് പരിനീതി ചോപ്ര. സിനിമയ്ക്കു പുറമെ മിനിസ്ക്രീനിലും സാന്നിധ്യം അറിയിച്ച താരമാണ് പരിനീതി.
അതേസമയം പരിനീതിയുടെ വ്യക്തിജീവിതം എന്നും കാമറക്കണ്ണുകളില്‍ നിന്നും അകലെയാണ്. തന്റെ വ്യക്തിജീവിതത്തെ എന്നും സ്വകാര്യമായി വയ്ക്കാനാണ് പരിനീതിക്ക് ഇഷ്ടം.
താരത്തെക്കുറിച്ച് പ്രണയ ഗോസിപ്പുകളോ വാര്‍ത്തകളോ ഒരിക്കലും പ്രചരിച്ചിട്ടില്ല. ഇതേക്കുറിച്ച് പരിനീതി തന്നെ ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്.
ഹിറ്റ് പരിപാടിയായ കപില്‍ ശര്‍മ ഷോയില്‍ പരിനീതി അതിഥിയായി എത്തിയിരുന്നു. പരിപാടിക്കിടെ കപില്‍ ശര്‍മയായിരുന്നു പരിനീതിയുടെ പ്രണയ വാര്‍ത്തകള്‍ കേള്‍ക്കാറില്ലല്ലോ എന്ന് ചോദിച്ചത്.
ഞങ്ങള്‍ ഒരിക്കലും നിങ്ങളെക്കുറിച്ചുള്ള പ്രണയ ഗോസിപ്പുകള്‍ കേട്ടിട്ടില്ല. ഒന്നെങ്കില്‍ കാമുകനില്ല അല്ലെങ്കില്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്- എന്നായിരുന്നു കപില്‍ ശര്‍മ പറഞ്ഞത്.
എന്ത് പറയാനാണ്, പുറത്ത് പറയാന്‍ പോലും പറ്റാത്ത അത്ര മോശമാണ്’ എന്നായിരുന്നു തമാശരൂപേണെ അതിന് പരിനീതി നല്കിയ മറുപടി.
പിന്നാലെ പരിനീതിയോട് താരത്തിന് അനുയോജ്യനായ പയ്യനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ചേച്ചി പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്കിനും നല്‍കിയോ എന്നും കപില്‍ ശര്‍മ ചോദിക്കുന്നുണ്ട്.
തനിക്ക് പറ്റിയ വരനെ കണ്ടെത്തുന്നവര്‍ ആരാണെങ്കിലും അവരെ കല്യാണത്തിന് ക്ഷണിക്കുമെന്നും സമ്മാനം നല്‍കുമെന്നുമാണ് ഇതിന് കപില്‍ ശര്‍മ നല്കിയ മറുപടി.
എനിക്ക് പറ്റിയ ചെക്കനെ കണ്ടെത്താന്‍ ഞാന്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നവരെ എന്റെ കല്യാണത്തിന് ക്ഷണിക്കും.
എല്ലാവരും എനിക്ക് വേണ്ടി ചെക്കനെ കണ്ടെത്തൂ. ഞാന്‍ നിങ്ങളുടെ അഞ്ച് വിരലിലും മോതിരിമിട്ടു തരും. ഒരാളെ കണ്ടുപിടിച്ചു തരൂ എന്നാണ് പരിനീതി പറയുന്നത്.
നേരത്തെ മറ്റൊരഭിമുഖത്തില്‍ തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ച് പരിനീതി മനസ് തുറന്നിരുന്നു. ഞാന്‍ ഒരു പ്രണയതകര്ച്ചയിലൂടെ കടന്നു പോയിട്ടുണ്ട്.
ഒരിക്കല്‍ മാത്രം. എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അത്.
ഞാന്‍ ഒരിക്കലും റിജക്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. എനിക്ക് എന്തെങ്കിലും പക്വതയുണ്ടായിട്ടുണ്ടെങ്കില് അതിന്റെ കാരണം ആ സംഭവമാണ്.
ജീവിതത്തില്‍ വളരെ നേരത്തെ തന്നെ അത്തരത്തിലൊരു ഘട്ടത്തിലൂടെ കടന്നു പോയതിന് ദൈവത്തിന് നന്ദി-എന്നാണ് പരിനീതി പറഞ്ഞത്.