താരങ്ങള്‍ പലപ്പോഴായി മാദ്ധ്യമങ്ങള്‍ക്ക് അനുവദിക്കുന്ന അഭിമുഖത്തിലൂടെയാണ് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാധകര്‍ അറിയുന്നത്. എന്നാല്‍ അഭിമുഖത്തിനിടെ ബാല്യകാല സ്മരണകള്‍ പങ്കുവച്ച ബോളിവുഡ് നായിക പരിണീതി ചൊപ്ര ശരിക്കും പുലിവാല് പിടിച്ചു. സൈക്കിളിലാണ് സ്‌കൂളില്‍ പോയതെന്ന പരിണീതിയുടെ വാദത്തിനെതിരെ സഹപാഠി രംഗത്ത് വന്നതാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്. മേരി പ്യാരി ബിന്ദു എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയാണ് അംബാലയിലെ ബാല്യകാലവും സ്‌കൂള്‍ ജീവിതവും അയവിറക്കി പരിണീതി സംസാരിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം സൈക്കിളിലാണ് സ്‌കൂളില്‍ പോയതെന്നും ഇടത്തരം കുടുംബപശ്ചാത്തലമായിരുന്നു തന്റേതെന്നും പരിണീതി പറഞ്ഞിരുന്നു. കാനു ഗുപ്ത എന്ന പരിണീതിയുടെ സഹപാഠിയാണ് ഫേസ്ബുക്കിലൂടെ താരത്തിന്റെ വെളിപ്പെടുത്തലിനെതിരെ രംഗത്തുവന്നത്.
പരിണീതിയുടെ സഹപാഠിയായിരുന്നു താനെന്നും താരം പറയുന്നത് പച്ചക്കള്ളമാണെന്നും പറഞ്ഞാണ് അവര്‍ രംഗത്തുവന്നത്. വലിയ കുടുംബത്തില്‍ നിന്ന് വന്ന് കാമറയ്ക്ക് മുന്നില്‍ കള്ളം വിളമ്പുന്നത് എന്തിനാണെന്നും നാണക്കേടാണെന്നും ഇയാള്‍ പറയുന്നു. കാറില്ല, പണമില്ലായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍ ശുദ്ധ നുണയാണെന്നും അവരുടെ അച്ഛന് കാറുണ്ടായിരുന്നുവെന്നും കാനു പറയുന്നു. കാനുവിന്‍െ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..കാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, നാണക്കേട് പരിനീതി, ഒരു വലിയ കുടുംബത്തില്‍ നിന്ന് വന്നിട്ട് കാമറയ്ക്ക് മുന്നില്‍ നിന്ന് കള്ളം പറയരുത്. കള്ളക്കഥ കെട്ടിച്ചമച്ച് കാറില്ല, പണമില്ല എന്ന് പറയുകയാണ്. എനിക്കറിയാം ഒരു സെലിബ്രിറ്റി എന്താണെന്ന്. ഒരു സ്‌കൂളില്‍ പഠിച്ചിരുന്നത് കൊണ്ട് തന്നെ പരിനീതിയുടെ അച്ഛന് കാറുണ്ടായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു.’
സ്‌കൂളില്‍ സൈക്കിളില്‍ പോകുന്നത് കുട്ടികള്‍ക്ക് ഹരമായിരുന്നു എന്നാല്‍ പലര്‍ക്കും സൈക്കിള്‍ ഇല്ലായിരുന്നു. സംഗതി വൈറലായതോടെ വിശദീകരണവുമായി പരിണീതി എത്തി. അച്ഛന്‍ ഓഫീസ് ആവശ്യത്തിന് ഉപയോഗിച്ച കാറായിരുന്നു വീട്ടിലുണ്ടായിരുന്നത്. അത് സ്‌കൂളിലേക്ക് കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുമായിരുന്നില്ല. സഹോദരങ്ങള്‍ക്കൊപ്പം ബസിലോ സൈക്കിളിലോ ആണ് പോയിരുന്നത്. ചെറുപ്പത്തില്‍ സൈക്കിളില്‍ പോയിരുന്നത് വെറുത്തിരുന്നുവെങ്കില്‍ പിന്നീട് സ്വയംപര്യാപ്തതയില്‍ എത്തിയ ഘട്ടം ആലോചിക്കുമ്പോള്‍ അന്നത്തെ യാത്ര നല്ലതാണെന്ന് ചിന്തിച്ചിട്ടുണ്ട്. കാനു ഗുപ്തയുടെ പോസ്റ്റ് പരിണീതിയുടെ വിശദീകരണത്തിന് പിന്നാലെ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.