ചാത്തന്നൂർ: പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസപോലീസ് കേഡറ്റിന്റെയും നേതൃത്വത്തിൽ പാരിപ്പള്ളിയും പരിസരവും പകർച്ചവ്യാധി ബോധവത്കരണം നടത്തി.കേഡറ്റുകൾ അമ്പതോളം വീടുകളും ഭക്ഷണശാലകളിലും പരിശോധന നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.
പാരിപ്പള്ളി സിഐ സുധീർ,അദ്ധ്യാപകർ എന്നിവർ നേതൃത്വം നല്കി.കൂടാതെ കൊതുകിന്റെ ഉറവിട നശീകരണം,ബോധവത്കരണം,ലഘുലേഖ വിതരണം എന്നിവ നടത്തി.രാവിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന ശുചീകരണപ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി ഉദ്ഘാടനം ചെയ്തു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തിനി അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഒാഫീസർ സുരേഷ്കുമാർ ശുചീകരണപ്രവർത്തനത്തിന്റെ ആവശ്യകതയെ പറ്റി കേഡറ്റുകൾക്ക് ബോധവത്കരണം നടത്തി.സീനിയർ എച്ച്ഐ സുജലാദേവി,സിപിഒ മാരായ സുഭാഷ്ബാബു,ബിന്ദു,ആരോഗ്യപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.