പിതാവ് നിര്‍ത്തിയിടത്ത് നിന്ന് മകള്‍ തുടങ്ങുന്നു. അതെ, ഒരു കാലത്ത് കലാസ്വാദകരുടെ കണ്‍കണ്ട ദൈവമായിരുന്ന മൈക്കല്‍ ജാക്‌സണ്‍ന്റെ മകള്‍ പാരീസ് ജാക്‌സണ്‍ തന്റെ മോഡലിങ് ജീവിതത്തിന് തുടക്കം കുറിച്ചു. ഫാഷന്‍ രംഗത്തെ അതികായന്മാരായ ചാനല്‍ എന്ന ഫാഷന്‍ ഹൗസിന്റെ മോഡലായാണ് പാരീസിന്റെ തുടക്കം. അതും പാരീസിലെ ഈഫല്‍ ടവറിനു മുന്നില്‍ വെച്ചു നടന്ന ഫോട്ടോ ഷൂട്ടില്‍. അത് കഴിഞ്ഞെത്തിയതാകട്ടെ ഏറെ പ്രശസ്തമായ ഗിവേന്‍ഷി ഷോയിലും.
മൈക്കല്‍ ജാക്‌സണ്‍ന്റെ രണ്ടാമത്തെ കുട്ടിയാണ് പാരീസ്. ഈയിടെ ആണ് പാരിസിന് പതിനെട്ട് വയസ്സ് തികഞ്ഞത്. ഈ ഒരൊറ്റ ഫോട്ടോഷൂട്ട് കൊണ്ട് പാരീസ് നേടിയത് വിലയേറിയ കരാറുകളാണ്. മൂന്നു പ്രശസ്തമായ മാസികകള്‍ക്കും നിരവധി ബ്രാന്‍ഡുകള്‍ക്കും മോഡലാകുവാന്‍ ഉള്ള കരാറുകള്‍ ഇതിനോടകം പാരീസ് നേടിക്കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിലെ സൈനികരുടെ വേഷം ധരിച്ച മോഡലുകളുടെ കൂടെ അമേരിക്കന്‍, ഫ്രഞ്ച് കൊടികള്‍ പിടിച്ചായിരുന്നു പാരീസിന്റെ അരങ്ങേറ്റം.
1980 കളിലെ മഡോണയെ ഓര്‍മ്മിപ്പിച്ചായിരുന്നു വേഷവിധാനം. പ്ലാറ്റിനം ബ്ലോണ്ട് നിറത്തിലുള്ള മുടിയും നീണ്ട കമ്മലുകളും ചുവന്ന ചുണ്ടുകളും തടിച്ച പുരികവും മഡോണയുടെ മാത്രം സവിശേഷതയായിരുന്നു. മഡോണ അണിയുന്ന തരത്തിലുള്ള ഷോള്‍ഡര്‍ പാഡുകളും ആദ്യ ഫോട്ടോയില്‍ പാരീസ് ഉപയോഗിച്ചു. ആദ്യ ഫോട്ടോയില്‍ മിഡി പെന്‍സില്‍ സ്‌കേര്‍ട്ടും ലോങ്ങ് സ്ലീവ് ടോപ്പും ആയിരുന്നു വേഷം. കറുത്ത വെയ്സ്റ്റ് ബെല്‍റ്റ് പാരീസിന്റെ മാറ്റ് കൂട്ടി. കറുത്ത സിഗരറ്റ് പാന്റ്‌സും ചുവപ്പും വെളുപ്പും സ്‌െ്രെടപ്പ്‌സുള്ള ഷര്‍ട്ടുമായിരുന്നു രണ്ടാം ചിത്രത്തില്‍ പാരീസ് അണിഞ്ഞിരുന്നത്. കഴിഞ്ഞ എട്ട് മാസമായി തന്നെക്കാള്‍ ഏതാണ്ട് എട്ട് വയസ്സ് കൂടുതലുള്ള മൈക്കല്‍ സ്‌നോഡിയുമായി അടുപ്പത്തിലാണ് പാരീസ് എന്നാണ് ഇവരോടുത്ത വൃന്ദങ്ങള്‍ സൂചിപ്പിക്കുന്നത്.