ഫ്രാന്‍സില്‍ ജനിച്ച് മലയാളത്തിന്റെ മരുമകളായ താരമാണ് പാരീസ് ലക്ഷ്മി. ഉള്ളില്‍ നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മലയാളമണ്ണില്‍ എത്തിയ താരം തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയത് ഇവിടെനിന്നായിരുന്നു.
കഥകളിയിലും നൃത്തത്തിലും പ്രശസ്തിയാര്‍ജ്ജിച്ച കലാകാരനായ സുനിലിനെ വിവാഹം കഴിച്ച് തന്റെ ജീവിതത്തില്‍ നൃത്തത്തിനുള്ള പ്രാധാന്യത്തെ കൂടുതല്‍ ഉറപ്പിക്കുകയാണ് ലക്ഷ്മി ചെയ്തത്.
2007ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബിഗ് ബി യില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം യുവതലമുറ ഇരുകൈയും നീട്ടി സ്വീകരിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ മലയാളികളുടെ ഹരമായി മാറിയ നിവിന്‍ പോളിയുടെ നായികയായി ലക്ഷ്മി അരങ്ങേറുകയുണ്ടായി.
ചിത്രത്തില്‍ ഒരു നൃത്തം അഭ്യസിക്കുന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം മോഡലിംഗ് രംഗത്തും ഏറെ സജീവമാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറുന്നത്.
അടുത്തിടെ ചുവന്ന വസ്ത്രത്തില്‍ എത്തി എല്ലാ പെണ്‍കുട്ടികളുടെ ഉള്ളിലും ഒരു ചുവപ്പിന്റെ നിഴലുണ്ട് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം വളരെ വേഗമാണ് വൈറല്‍ ആയി മാറിയത്. ഇപ്പോള്‍ തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പാരീസ് ലക്ഷ്മി എന്ന മറിയം സോഫിയ ലക്ഷ്മി ക്വിനിയോ.