ന്യൂഡൽഹി: പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി.വി.സിന്ധുവും ടേബിൾ ടെന്നീസ് താരം എ.ശരത് കമലും ഇന്ത്യൻ പതാകയേന്തും.
ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11വരെയാണ് ഒളിന്പിക്സ് നടക്കുന്നത്. ലണ്ടൻ ഒളിന്പിക്സിലെ വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ബോക്സിംഗ് ഇതിഹാസം മേരി കോം നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് ഗഗൻ നാരംഗിനെ നേതൃസ്ഥാനം ഏൽപ്പിക്കുകയായിരുന്നു.