പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് നാ​ളെ കൊ​ടി​യേ​റ്റ്; ഉ​ദ്ഘാ​ട​ന​ത്തി​ന് അ​ദ്‌​ഭു​ത​ങ്ങ​ൾ ഒ​ളി​പ്പി​ച്ച് ഫ്രാ​ൻ​സ്

പാ​രീ​സ്: മു​പ്പ​ത്തി​മൂ​ന്നാം ഒ​ളി​ന്പി​ക്സി​നു പാ​രീ​സി​ൽ കൊ​ടി​യു​യ​രാ​ൻ ഇ​നി ഒ​രു​ദി​നം മാ​ത്രം ബാ​ക്കി. ഇ​ന്ത്യ​ൻ​സ​മ​യം നാ​ളെ രാ​ത്രി 11നാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ തു​ട​ങ്ങു​ക. മൂ​ന്നു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ഫ്രാ​ൻ​സ് അ​ദ്‌​ഭു​ത​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു​വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ പ​ല​തും ര​ഹ​സ്യ​മാ​ക്കി​വ​ച്ചി​രി​ക്കു​ന്നു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക്‌​സ് സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്താ​യി​രി​ക്കും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. സെ​യ്ൻ ന​ദി​യി​ലൂ​ടെ നൂ​റു ബോ​ട്ടു​ക​ളി​ലാ​യി 10,500 താ​ര​ങ്ങ​ൾ പ​രേ​ഡാ​യി എ​ത്തും.

ഫ്ര​ഞ്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ തോ​മ​സ് ജോ​ളി​യാ​ണ് പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന്‍റെ ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ. ഫ്ര​ഞ്ച് സം​സ്‌​കാ​രം ഒ​രു ക​ണ്ണാ​ടി​യി​ലെ​ന്ന​പോ​ലെ സെ​യ്ൻ​ന​ദി​യി​ൽ തെ​ളി​യും. നാ​ലാ​യി​രം ന​ർ​ത്ത​ക​രും മൂ​വാ​യി​രം ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കും. ലോ​ക​മെ​ങ്ങു​മു​ള്ള 150 കോ​ടി ജ​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ടെ​ലി​വി​ഷ​നി​ലൂ​ടെ കാ​ണു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഇ​ന്ന​ലെ മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ താ​ര​ങ്ങ​ൾ ഇ​ന്ന് അ​മ്പെ​യ്ത്ത് മ​ത്സ​ര​ത്തി​നി​റ​ങ്ങും. പു​രു​ഷ, വ​നി​താ വ്യ​ക്തി​ഗ​ത റാ​ങ്കിം​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് ആ​ദ്യ​ദി​നം ന​ട​ക്കു​ന്ന​ത്.

53 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 128 താ​ര​ങ്ങ​ൾ യോ​ഗ്യ​താ റൗ​ണ്ടി​ൽ മ​ത്സ​രി​ക്കും. നാ​ലാം ഒ​ളി​മ്പി​ക്സി​നി​റ​ങ്ങു​ന്ന പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ത​രു​ൺ​ദീ​പ് റാ​യും ദീ​പി​കാ കു​മാ​രി​യും ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് യോ​ഗ്യ​താ റൗ​ണ്ട് നി​ർ​ണാ​യ​ക​മാ​ണ്.

Related posts

Leave a Comment