പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ മുന്നോട്ട്

പാ​രീ​സ്: ഷൂ​ട്ടിം​ഗി​ൽ വീ​ണ്ടും മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്ത്യ. പു​രു​ഷ​ന്മാ​രു​ടെ 50 മീ​റ്റ​ർ റൈ​ഫി​ൾ 3 പൊ​സി​ഷ​ൻ​സ് ഇ​ന​ത്തി​ൽ സ്വ​പ്നി​ൽ കു​സാ​ലെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. യോ​ഗ്യ​താ റൗ​ണ്ടി​ൽ 590 പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഫൈ​ന​ൽ. ഇ​തേ ഇ​ന​ത്തി​ൽ മ​ത്സ​രി​ച്ച ഐ​ശ്വ​രി പ്ര​താ​പി​ന് 11-ാം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ.

ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച എ​ട്ടു​പേ​രി​ല്‍ കു​സാ​ലെ​യ്ക്ക് ഒ​രു ത​വ​ണ പോ​ലും പെ​ര്‍​ഫെ​ക്ട് പോ​യി​ന്‍റാ​യ 100 പോ​യി​ന്‍റ് നേ​ടാ​നാ​യി​ല്ല. എ​ന്നാ​ല്‍ സ്ഥി​ര​ത പു​ല​ര്‍​ത്തി​യ ഇ​ന്ത്യ​ന്‍ ഷൂ​ട്ട​ര്‍ മൂ​ന്നു ത​വ​ണ 99 ഉം, ​ര​ണ്ടു ത​വ​ണ 98 നേ​ടി. അ​വ​സാ​ന സീ​രി​സി​ലെ 97 ആ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ​ത്.

ഇ​ന്ത്യ ഇ​തു​വ​രെ 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ ര​ണ്ടു വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​ക്ക​ഴി​ഞ്ഞു. ര​ണ്ടും ഷൂ​ട്ടിം​ഗി​ലൂ​ടെ​യാ​യി​രു​ന്നു. ആ​ദ്യ വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ൽ മ​നു ഭാ​ക​ർ ആ​ദ്യ മെ​ഡ​ൽ സ​മ്മാ​നി​ച്ചു. ര​ണ്ടാം മെ​ഡ​ൽ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ മി​ക്സ​ഡ് ടീ​മി​ൽ മ​നു -സ​ര​ബ്ജോ​ത് സിം​ഗ് സ​ഖ്യ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.

ല​വ്ലി​ന ക്വാ​ർ​ട്ട​റി​ൽ

ബോ​ക്സിം​ഗി​ൽ വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ല​വ്ലി​ന ബോ​ർ​ഗോ​ഹെ​യ​ൻ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. നോ​ർ​വേ​യു​ടെ സു​ന്നി​വ ഹോ​ഫ്സ്റ്റ​ഡി​നെ 5-0ന് ​തോ​ൽ​പ്പി​ച്ചാ​ണ് ല​വ‌്‌​ലി​ന​യു​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം. ഒ​രു മ​ത്സ​രം കൂ​ടി ജ​യി​ച്ചാ​ൽ ല​വ‌്‌​ലി​ന​യ്ക്ക് പാ​രീ​സി​ൽ ഇ​ന്ത്യ​ക്കാ​യി ഒ​രു മെ​ഡ​ൽ ഉ​റ​പ്പി​ക്കാം.

ദീ​പി​ക കു​മാ​രി മു​ന്നോ​ട്ട്

വ​നി​ത​ക​ളു​ടെ അ​ന്പെ​യ്ത്ത് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഭ​ജ​ൻ കൗ​റി​നു പി​ന്നാ​ലെ ദീ​പി​ക കു​മാ​രി​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ. നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ ക്വി​ന്‍റി റോ​ഫ​നെ 6-2ന് ​തോ​ല്പ്പി​ച്ചാ​ണ് ദീ​പി​ക​യു​ടെ മു​ന്നേ​റ്റം.

ല​ക്ഷ്യം തെ​റ്റാ​തെ സെ​ൻ, സി​ന്ധു

ബാ​ഡ്മി​ന്‍റ​ണി​ൽ ല​ക്ഷ്യ സെ​ന്നും പി.​വി. സി​ന്ധു​വും പ്രീ​ക്വാ​ർ​ട്ട​റി​ൽ. പു​രു​ഷ സിം​ഗി​ൾ​സി​ൽ ഗ്രൂ​പ്പ് എ​ല്ലി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ലോ​ക നാ​ലാം റാ​ങ്ക് ഇ​ന്തോ​നേ​ഷ്യ​ൻ താ​രം ജോ​നാ​ഥ​ൻ ക്രി​സ്റ്റി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് സെ​ൻ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

21-18, 21-12നാ​ണ് 22-ാം റാ​ങ്കി​ലു​ള്ള ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ജ​യം. പാ​രീ​സി​ലെ ഒ​ളി​ന്പി​ക് ബാ​ഡ്മി​ന്‍റ​ണി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ക്രി​സ്റ്റി. ഗ്രൂ​പ്പു​ക​ളി​ലെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​രാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തു​ക.

വ​നി​ത​ക​ളു​ടെ സിം​ഗി​ൾ​സി​ൽ ഗ്രൂ​പ്പ് എ​മ്മി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പി.​വി. സി​ന്ധു 21-5, 21-10ന് ​എ​സ്റ്റോ​ണി​യ​യു​ടെ ക്രി​സ്റ്റി​ൻ കു​ബ​യെ തോ​ൽ​പ്പി​ച്ചു പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി.

ടേ​ബി​ൾ ടെ​ന്നീ​സ്: ശ്രീ​ജ പ്രീ​ക്വാ​ർ​ട്ട​റി​ൽ, മ​ണി​ക ബ​ത്ര പു​റ​ത്ത്

ടേ​ബി​ൾ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ ശ്രീ​ജ അ​കു​ല പ്രീ​ക്വാ​ർ​ട്ട​റി​ൽ. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 4-2 ന് ​സിം​ഗ​പ്പു​രി​ന്‍റെ സെ​ങ് ജി​യാ​നെ തോ​ൽ​പ്പി​ച്ചാ​ണ് ശ്രീ​ജ​യു​ടെ മു​ന്നേ​റ്റം. ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്ന മ​ണി​ക ബ​ത്ര പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ജ​പ്പാ​ന്‍റെ മി​യു ഹി​രാ​നോ​യോ​ട് 4-1നാ​ണ് ബ​ത്ര തോ​റ്റ​ത്.

 

 

 

Related posts

Leave a Comment