ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ പാരീസ് ഒളിന്പിക്സിനു യോഗ്യത ഉറപ്പിച്ചു. നാഗലിന്റെ രണ്ടാം ഒളിന്പിക്സാണ്.
ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരം രണ്ടാം റൗണ്ടിൽ കടന്നിരുന്നു. പുരുഷ സിംഗിൾസ് റാങ്കിംഗിൽ നടത്തിയ മുന്നേറ്റമാണ് നാഗലിന് പാരീസ് ഒളിന്പ്കിസ് സിംഗിൾസ് മത്സരത്തിനു യോഗ്യത നൽകിയത്.
സിംഗിൾസ് ഇനത്തിൽ ഒളിന്പിക്സിൽ തുടർച്ചയായി യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാനരാണ് നാഗൽ. മുന്‍പ് ലിയാണ്ടർ പേസാണ് (1992, 1996, 2000) ഈ നേട്ടം കൈവരിച്ചത്. 1996ൽ പേസ് വെങ്കലമെഡൽ നേടുകയും ചെയ്തു.
71-ാം റാങ്കിലാണ് നാഗൽ. അടുത്ത കാലത്തെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരത്തിന്റെ റാങ്കിംഗിൽ മുന്നേറ്റമുണ്ടാക്കിയത്. ഒളിന്പിക്സിനു മുന്‍പ് നാഗൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിംബിൾഡണിനുള്ള ഒരുക്കത്തിലാണ്. ആദ്യമായി താരം വിംബിൾഡണ്‍ പ്രധാന ഡ്രോയിൽ പ്രവേശിച്ചിരിക്കുകയാണ്.