2024 പാ​​രീ​​സ് പാ​​രാ​​ലി​​ന്പി​​ക്സ് നാ​​ളെ മുതൽ


പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക് ആ​​വേ​​ശം കെ​​ട്ട​​ട​​ങ്ങി ദി​​ന​​ങ്ങ​​ൾ പി​​ന്നി​​ടു​​ന്പോ​​ൾ പാ​​രീ​​സി​​ൽ മ​​റ്റൊ​​രു ലോ​​ക കാ​​യി​​ക മാ​​മാ​​ങ്ക​​ത്തി​​നു ദീ​​പം തെ​​ളി​​യുന്നു. പാ​​രാ​​ലി​​ന്പി​​ക്സി​​ന്‍റെ പ്യാ​​റി​​ലേ​​ക്കാ​​ണ് ഇ​​നി​​യു​​ള്ള പാ​​രീ​​സ് ദി​​ന​​ങ്ങ​​ൾ. 2024 പാ​​രാ​​ലി​​ന്പി​​ക്സി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കും.

ഈ ​​മാ​​സം 28 മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ എ​​ട്ടു​​വ​​രെ​​യാ​​ണ് 17-ാമ​​ത് പാ​​രാ​​ലി​​ന്പി​​ക്സ് പാ​​രീ​​സി​​ൽ അ​​ര​​ങ്ങേ​​റു​​ക. ജി​​യൊ​​സി​​നി​​മ​​യി​​ലൂ​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ ത​​ത്സ​​മ​​യം ആ​​രാ​​ധ​​ക​​ർ​​ക്കു മു​​ന്നി​​ലെ​​ത്തും. പാ​​രീ​​സ് ന​​ഗ​​രം പാ​​രാ​​ലി​​ന്പി​​ക്സി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്.

ഇ​​ന്ത്യ​​ക്കു റി​​ക്കാ​​ർ​​ഡ് സം​​ഘം

പാ​​രീ​​സ് പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 84 കാ​​യി​​കതാ​​ര​​ങ്ങ​​ളാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ക. 52 പു​​രു​​ഷ​ന്മാ​​രും 32 വ​നി​ത​ക​ളു​മു​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. പാ​​രാ​​ലി​​ന്പി​​ക്സ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ സം​​ഘ​​മാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തേ​​ത് എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2020 ടോ​​ക്കി​​യോ ഗെ​​യിം​​സി​​ൽ 54 താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത​​താ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ഇ​​തു​​വ​​രെ​​യു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ സം​​ഘം.

അ​​ന്പെ​​യ്ത്ത്, അ​​ത്‌​ല​​റ്റി​​ക്സ്, ബാ​​ഡ്മി​​ന്‍റ​​ണ്‍, സൈ​​ക്ലിം​​ഗ്, ഷൂ​​ട്ടിം​​ഗ് അ​​ട​​ക്കം 12 കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. 2020 ടോ​​ക്കി​​യോ​​യി​​ൽ അ​​ഞ്ചു സ്വ​​ർ​​ണം, എ​​ട്ടു വെ​​ള്ളി, ആ​​റു വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ ഇ​​ന്ത്യ 19 മെ​​ഡ​​ൽ നേ​​ടി​​യി​​രു​​ന്നു.

ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ മെ​​ഡ​​ൽ​​ക്കൊ​​യ്ത്താ​​യി​​രു​​ന്നു അ​​ത്. ടോ​​ക്കി​​യോ​​യി​​ലേ​​ക്കാ​​ളും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് പാ​​രീ​​സി​​ൽ ഇ​​ന്ത്യ ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത്. പാ​​രാ​​ലി​​ന്പി​​ക്സ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​തു​​വ​​രെ ആ​​കെ ഒ​​ന്പ​​ത് സ്വ​​ർ​​ണം, 12 വെ​​ള്ളി, 10 വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 31 മെ​​ഡ​​ലു​​ണ്ട്.

സു​​മി​​ത്, ഭാ​​ഗ്യ​​ശ്രീ പ​​താ​​ക​​യേ​​ന്തും

ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് നാ​​ളെ ന​​ട​​ക്കു​​ന്ന മാ​​ർ​​ച്ച്പാ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ പ​​താ​​ക​​യേ​​ന്തു​​ന്ന​​ത് പു​​രു​​ഷ ജാ​​വ​​ലി​​ൻ​​ത്രോ താ​​രം സു​​മി​​ത് അ​​ന്‍റി​​ലും വ​​നി​​താ ഷോ​​ട്ട്പു​​ട്ട് താ​​രം ഭാ​​ഗ്യ​​ശ്രീ ജാ​​ദ​​വു​​മാ​​ണ്.

2020 ടോ​​ക്കി​​യോ പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ജാ​​വ​​ലി​​ൻ​​ത്രോ എ​​ഫ്64 ഇ​​ന​​ത്തി​​ൽ സ്വ​​ർ​​ണ മെ​​ഡ​​ൽ ജേ​​താ​​വാ​​ണ് സു​​മി​​ത് അ​​ന്‍റി​​ൽ. 2023, 2024 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ലും ഇ​​തേ​​യി​​ന​​ത്തി​​ൽ സു​​മി​​ത് സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു. 2022 ഏ​​ഷ്യ​​ൻ പാ​​രാ ഗെ​​യിം​​സി​​ലും ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി.

2022 ഏ​​ഷ്യ​​ൻ പാ​​രാ ഗെ​​യിം​​സി​​ൽ ഷോ​​ട്ട്പു​​ട്ട് എ​​ഫ്34 ഇ​​ന​​ത്തി​​ൽ വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​ണ് ഭാ​​ഗ്യ​​ശ്രീ. 2020 ടോ​​ക്കി​​യോ പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഇ​​റ​​ങ്ങി​​യെ​​ങ്കി​​ലും മെ​​ഡ​​ൽ നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല.

വ​​നി​​താ എ​​ഡി​​ഷ​​ൻ

പാ​​രാ​​ലി​​ന്പി​​ക്സ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന പോ​​രാ​​ട്ട​​മാ​​ണ് പാ​​രീ​​സി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. 167 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള താ​​ര​​ങ്ങ​​ൾ 2024 പാ​​രീ​​സ് പാ​​രാ​​ലി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ക്കും.

കൂ​​ടാ​​തെ റെ​​ഫ്യൂ​​ജി പാ​​രാ​​ലി​​ന്പി​​ക്സ് ടീം, ​​ന്യൂ​​ട്ര​​ൽ പാ​​രാ​​ലി​​ന്പി​​ക്സ് അ​​ത്‌​ല​​റ്റ്സ് എ​​ന്നി​​ങ്ങ​​നെ​​യും പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്. ഏ​​ക​​ദേ​​ശം 4,500 താ​​ര​​ങ്ങ​​ൾ പാ​​രീ​​സി​​ലെ​​ത്തു​​മെ​​ന്നാ​​ണ് ക​​ണ​​ക്ക്. 2012, 2020 പാ​​രാ​​ലി​​ന്പി​​ക്സു​​ക​​ളി​​ൽ 164 ഡെ​​ല​​ഗേ​​ഷ​​ൻ​​സ് ഉ​​ണ്ടാ​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്.

22 കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ലാ​​യി 549 മെ​​ഡ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ക. ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വ​​നി​​താ താ​​ര​​ങ്ങ​​ൾ മ​​ത്സ​​രി​​ക്കാ​​നെ​​ത്തു​​ന്ന പാ​​രാ​​ലി​​ന്പി​​ക്സാ​​ണ് പാ​​രീ​​സി​​ലേ​​ത്.

1983 വ​​നി​​ത​​ക​​ൾ പാ​​രീ​​സ് പാ​​രാ​​ലി​​ന്പി​​ക്സി​​ൽ എ​​ത്തു​​മെ​​ന്നാ​​ണ് വി​​വ​​രം. ടോ​​ക്കി​​യോ​​യി​​ൽ 1846 വ​​നി​​താ താ​​ര​​ങ്ങ​​ളെ​​ത്തി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്.

Related posts

Leave a Comment