ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം ക​രി​മ്പ​ട്ടി​ക​യി​ൽപെ​ടാം; പ​രി​വാ​ഹ​ന്‍ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ മാറുമ്പോൾ, നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്…


കൊ​ച്ചി: രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന പ​രി​വാ​ഹ​ന്‍ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​ക​ള്‍ മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​തെ​ങ്കി​ലും ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടോ എ​ന്ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​രു​ക​ള്‍ വാ​ഹ​ന്‍ സോ​ഫ്റ്റ്‌​വെ​യ​റി​ലേ​ക്ക് പോ​ര്‍​ട്ട് ചെ​യ്യു​മ്പോ​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ കാ​മ​റ​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ പു​തി​യ സം​വി​ധാ​ന​ത്തി​ലെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടും.

ഇ​ത്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​നു ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.കാ​മ​റ​ക​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ല​ഭി​ച്ച​തും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ നോ​ട്ടീ​സ് ല​ഭി​ക്കാ​ത്ത​തു​മാ​യ വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വെ​ബ് സൈ​റ്റാ​യ www.mvd.kerala.gov.in ലെ ‘Fine Remittance Camera Surveilance’ ​എ​ന്ന ലി​ങ്കി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ശി​ക്ഷാ​ര്‍​ഹ​മാ​യി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കാം.

ശി​ക്ഷാ​ര്‍​ഹ​രാ​യ​വ​ര്‍ ഉ​ട​ന്‍ പി​ഴ​യ​ട​ച്ച് നി​യ​മ​ന​ട​പ​ടി​ക​ളി​ല്‍നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്നും ഇ​തുസം​ബ​ന്ധി​ച്ച് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ക​യി​ല്ലെ​ന്നും ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

Related posts

Leave a Comment