പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലേക്ക് 30 ന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. കോഴിക്കോട് മാതൃകയില്‍ പരിയാരം മെഡിക്കൽ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ അധീനതയിലാക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥ് അറിയിച്ചു.
മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സമര പരിപാടികള്‍ ആസൂത്രണം ചെയ്ത് വരികയാണെന്നും ഇതിന്റെ തുടക്കമെന്ന നിലയിലാണ് 30ന് രാവിലെ പത്തിനു പിലാത്തറയില്‍ നിന്നും പരിയാരത്തേക്കു ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ചിന്റെ പ്രചരണാര്‍ഥം മെഡിക്കല്‍ കോളജ് പരിസരത്ത് ഒപ്പുശേഖരണം നടത്തി. പ്രക്ഷോഭസമിതി ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രാംഗദന്‍ അധ്യക്ഷത വഹിച്ചു. വിനോദ് പയ്യട, വി.ദേവദാസ്, രാഘവന് കാവുമ്പായി, ജോണി പാമ്പാടിയില്‍, ജയ്സന് ഡൊമനിക്, മേരി അബ്രഹാം, ടി.ചന്ദ്രന്, കെ.രാജന് എന്നിവര്‍ നേതൃത്വം നല്കി.