റോ​ഡ​രികി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ്; പോ​ലി​സ് ക​ർ​ശ​ന​ന​ട​പ​ടി​ക്ക്

കൊ​ല്ലം :സി​റ്റി പ​രി​ധി​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​റ്റി പോ​ലി​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ന്നു. ദേ​ശീ​യ​പാ​ത​ക​ളു​ടെ​യും മ​റ്റ് പ്ര​ധാ​ന​പാ​ത​ക​ളു​ടെ​യും വ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ട ാകു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പാ​ത​യോ​ര​ത്തി​ലു​ള്ള ഡി​റ്റോ​റി​യ​ങ്ങ​ളു​ടെ​യും, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മു​ന്നി​ലു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കേ​ണ്ട താ ണെ​ന്ന് കൊ​ല്ലം സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

മേ​ലി​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ല​മു​ള്ള ഗ​താ​ഗ​ത ത​ട​സ​മോ, വാ​ഹ​ന അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ട ാകു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളു​ടെ​യും ഉ​ത്ത​​ര​വാ​ദി​ത്വ​പ്പെ​ട്ട മ​റ്റ് വ്യ​ക്തി​ക​ളു​ടെ​യും പേ​രി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts