ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് മാ​ണി-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളു​ടെ നേരിട്ടുള്ള പോരാട്ടത്തിന് സാധ്യത


കോ​ട്ട​യം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പും കോ​ട്ട​യം സീ​റ്റും മു​ന്നി​ല്‍ ക​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം അ​ണി​യ​റ​നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ​ഠ​ന​ക്യാ​മ്പ്, മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍, ക​ര്‍​ഷ​ക ക​ണ്‍​വ​ന്‍​ഷ​ന്‍, പ​ദ​യാ​ത്ര തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍​ക്കാ​ണു തീ​രു​മാ​നം.

27നു ​മു​ന്‍​മ​ന്ത്രി സി.​എ​ഫ്. തോ​മ​സി​ന്‍റെ ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ലെ ക​ബ​റി​ട​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന, ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴി​ന് സി.​എ​ഫ് അ​നു​സ്മ​ര​ണം, ഒ​ന്‍​പ​തി​നു കോ​ട്ട​യ​ത്ത് പാ​ര്‍​ട്ടി ജ​ന്മ​ദി​ന​സ​മ്മേ​ള​നം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളു​ണ്ടാ​കും. ഡി​സം​ബ​റോ​ടെ അം​ഗ​ത്വ കാ​മ്പ​യി​ന്‍, ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ എ​ന്നി​വ പൂ​ര്‍​ത്താ​ക്കും.

നി​ല​വി​ല്‍ യു​ഡി​എ​ഫി​ല്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ല​ഭി​ക്കാ​വു​ന്ന സീ​റ്റ് കോ​ട്ട​യ​മാ​ണെ​ന്ന സാ​ധ്യ​ത​യി​ലാ​ണു മു​ന്‍​കൂ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.

യു​ഡി​എ​ഫി​ല്‍ സി​റ്റിം​ഗ് എം​പി​മാ​രെ​ല്ലാം വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ കോ​ട്ട​യം സീ​റ്റി​ല്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം വൈ​കാ​തെ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന​ക​ള്‍.

പി.​ജെ. ജോ​സ​ഫോ മോ​ന്‍​സ് ജോ​സ​ഫോ ലോ​ക്‌​സ​ഭാ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​വ​ര്‍ ഒ​ഴി​വാ​യാ​ല്‍ പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ന്‍ അ​ബു ജോ​ണ്‍ ജോ​സ​ഫ്, മു​ന്‍ എം​പി​മാ​രാ​യ പി.​സി. തോ​മ​സ്, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ജോ​യി ഏ​ബ്ര​ഹാം തു​ട​ങ്ങി ഒ​രു നി​ര നേ​താ​ക്ക​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടാം.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി മു​ന്നി​ല്‍​ക​ണ്ടു ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ട​യ​ത്ത് യോ​ഗം ചേ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​വും സ​ജീ​വ​മാ​കു​ന്ന​ത്. മാ​ണി-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള മ​ത്സ​ര​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മാ​ണു കോ​ട്ട​യ​ത്ത് ഒ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment