ജനിച്ച ദിവസം മുതല്‍ പാര്‍ലെ -ജി ബിസ്കറ്റല്ലാതെ മറ്റൊന്നും കഴിക്കാതെ ഒരു പെണ്‍കുട്ടി. ആശ്ചര്യപ്പെടേണ്ട. സംഗതി സത്യമാണ്. കര്‍ണാടകയിലെ ബലഗാവി സ്വദേശിയായ രാമവ്വ എന്ന പെണ്‍കുട്ടിയാണ് 18 വര്‍ഷമായി പാര്‍ലെ-ജി ബിസ്കറ്റ് മാത്രം കഴിക്കുന്നത്. എന്തൊക്കെയാണെങ്കിലും മുലപ്പാല്‍ കുടിക്കാത്ത കുട്ടികളുണ്ടോ എന്നൊരു സംശയം തോന്നിയേക്കാം.
എങ്കില്‍ പറയാം. ആ സംശയത്തിനും ഇവിടെ പ്രസക്തിയില്ല. കാരണം രാമവ്വയ്ക്ക് ജനിച്ച ദിവസം മുതല്‍ പശുവിന്‍പാലില്‍ ചേര്‍ത്ത പാര്‍ലെ ജി ബിസ്കറ്റാണ് ഇഷ്ടഭക്ഷണം. ശരീരത്തിനത്യാവശ്യമായ മറ്റ് ആഹാരങ്ങളൊന്നും അവള് രുചിച്ചുപോലും നോക്കിയിട്ടില്ല. രാമവ്വയുടെ ഇരട്ടസഹോദരനും ചെറുപ്പത്തില്‍ ഇതേ ഭക്ഷണം നല്‍കിയിരുന്നെങ്കിലും അവന് മറ്റു ഭക്ഷണങ്ങള്‍ കഴിക്കുന്നതിനോട് ബുദ്ധിമുട്ടൊന്നുമില്ല. താലാക്ടനാല് ഗ്രാമത്തിലെ കര്‍ഷകരായ മാതാപിതാക്കള്‍ക്ക് ഒരു ദിവസത്തേക്ക് മക്കള്‍ക്കാവശ്യമായ ബിസ്കറ്റ് വാങ്ങാനോ അവളുടെ ചികിത്സയ്ക്കോ നിവര്‍ത്തിയില്ല. മകളുടെ ഭാവി ജീവിതത്തെക്കുറിച്ച് ഈ ദമ്പതികള്‍ ആവലാതിപ്പെടുമ്പോള്‍ രാമവ്വയുടെ പേടി മറ്റൊന്നാണ്.
പാര്‍ലെ-ജി കമ്പനി നിര്‍ത്തുകയോ ബിസ്കറ്റ് കിട്ടാതെ വരുകയോ ചെയ്താല്‍ ഞാന്‍ പിന്നെ എന്തു കഴിക്കുമെന്നനിക്കറിയില്ല- അവള് പറയുന്നു. പലപ്പോഴായി പെണ്‍കുട്ടിക്കു മറ്റു ഭക്ഷണങ്ങള്‍ നല്കാന് ശ്രമിച്ചെങ്കിലും അവള് കഴിക്കാന്‍ കൂട്ടാക്കിയില്ല. കാഴ്ചയില്‍ വളര്ച്ചക്കുറവുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല. മറ്റു ഭക്ഷണങ്ങള്‍ ശരീരത്തിന് ദോഷഫലങ്ങള്‍ ചെയ്യും എന്ന തോന്നല്‍ അവളുടെ മനസില്നിന്നെടുത്തു മാറ്റിയാല്‍ രാമവ്വയ്ക്കും മറ്റു ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കും. ഡോ. ഗിരീഷ് സോണ്വാക്കര് പറയുന്നു.