മുംബൈ: പാർലെ-ജി ബിസ്കറ്റ് കവറിലെ സുന്ദരിക്കുട്ടിക്കു പകരം നീലച്ചിത്രനായിക മിയ ഖലീഫയെ വരച്ചുചേർക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വർഷങ്ങളായി ബിസ്കറ്റിന്റെ കവറിലുള്ള, ജനപ്രീതിയാർജിച്ച പാർലെ- ജി പെൺകുട്ടിയെ നീലച്ചിത്രനായികയായി രൂപമാറ്റം വരുത്തിയത് ചിത്രകാരൻ ലക്ഷ്മി നാരായൺ സാഹു ആണ്.
ദൃശ്യങ്ങളിൽ ഐക്കണിക് പാർലെ-ജി പെൺകുട്ടിയെ വരകളിലൂടെ, വർണങ്ങളിലൂടെ രൂപമാറ്റം വരുത്തുന്നതു വ്യക്തമായി കാണാം. മിയ ഖലീഫയുടെ ചിത്രത്തിൽ ചുവന്ന പൊട്ടു തൊടുന്നതും വരച്ചുതീർത്തതിനുശേഷം ബിസ്ക്കറ്റിന് ‘പാർലെ-ജി’ എന്നതിനു പകരം “മിയ-ജി’ എന്നു പുനർനാമകരണം ചെയ്യുന്നതും വീഡിയോയിലുണ്ട്. ചിത്രം തരംഗമായി മാറിയെങ്കിലും ചിത്രകാരനെതിരേ വൻ വിമർശനവും ഉയർന്നിട്ടുണ്ട്. പാർലെ-ജി പെൺകുട്ടിക്കു നീതി വേണമെന്നാണു ചിലരുടെ പ്രതികരണം.