ന്യൂഡൽഹി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണു സന്ദേശം.
കേരളത്തിൽ നിന്നുള്ള എംപിമാരായ വി. ശിവദാസനും എ.എ. റഹീമിനുമാണ് ഫോൺകോളിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാനാണ് എംപിമാർക്കു മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.