തിരുവനന്തപുരം: നാളെ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തുമ്പോൾ പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡാണ്.
കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.
• ആധാർ കാർഡ്
•എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
• ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
• തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
• ഡ്രൈവിംഗ് ലൈസൻസ്
• പാൻ കാർഡ്
• ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
• ഇന്ത്യൻ പാസ്പോർട്ട്
• ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
• കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കന്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്
• എംപി, എംഎൽഎ തിരിച്ചറിയൽ കാർഡുകൾ
• ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി കാർഡ്).