തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഭിമാനകരമായ വിജയത്തിൽ കോൺഗ്രസ് നേതാക്കൾ അഹങ്കരിക്കുകയോ സമചിത്തത കൈവിടുകയോ ചെയ്യരുതെന്ന് ചെറിയാൻ ഫിലിപ്പ്.
രാഹുൽ ഗാന്ധി തരംഗവും ഭരണ വിരുദ്ധ വികാരവും കൊണ്ടാണ് ബൂത്ത് കമ്മറ്റി ഇല്ലാത്തിടങ്ങളിൽ പോലും കോൺഗ്രസ് ഭൂരിപക്ഷം നേടിയത്. “എന്റെ ബൂത്ത്, എന്റെ അഭിമാനം’ എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യവുമായി എല്ലാ നേതാക്കളും താഴേതട്ടിലേക്ക് ഇനിയും ഇറങ്ങിയാൽ മാത്രമേ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പരിഹരിക്കാനാവൂ.
പുതുരക്തപ്രവാഹം ഉണ്ടാകണമെങ്കിൽ കെ എസ് യു , യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നീ സംഘടനകളെ ശക്തിപ്പെടുത്തണം. സംസ്ഥാന തലം മുതൽ ബൂത്ത് തലം വരെ കഠിനാധ്വാനപരമായ ജനകീയ പ്രവർത്തനങ്ങളിലൂടെ മാത്രമേ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടാൻ കഴിയൂ എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.