‘മ​ത്സ​രി​ക്കാം പ​ക്ഷേ, കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം വി​ടി​ല്ല’; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കെ. ​സു​ധാ​ക​ര​ൻ; വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്ക​ണ​മോ​യെ​ന്ന് രാ​ഹു​ലി​ന് തീ​രു​മാ​നി​ക്കാം


തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ ലോ​ക്സ​ഭ സീ​റ്റി​ൽ മ​ത്സ​രി​ച്ചാ​ലും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കെ. ​സു​ധാ​ക​ര​ൻ.

സം​സ്ഥാ​ന​ത്തെ സീ​റ്റ് ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്ക​വെ​യാ​ണ് സു​ധാ​ക​ര​നും ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സു​ധാ​ക​ര​നെ ലോ​ക്സ​ഭ​യി​ലേ​ക്ക് വി​ട്ട് പ​ക​രം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പു​തി​യ ആ​ളി​നെ കൊ​ണ്ടു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്നി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ധാ​ക​ര​ൻ ത​ന്‍റെ നി​ല​പാ​ട് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. സു​നി​ൽ ക​ന​ഗോ​ലു ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ച​ർ​ച്ച വേ​ണ​മെ​ന്നാ​ണ് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ൽ ഉ​യ​ർ​ന്ന് വ​ന്ന പൊ​തു​വി​കാ​രം.

അ​തേ​സ​മ​യം വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം രാ​ഹു​ൽ ഗാ​ന്ധി​ക്ക് വി​ട്ടു. ആ​ല​പ്പു​ഴ​യി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ വേ​ണു​ഗോ​പാ​ൽ രാ​ജ്യ​സ​ഭ​യി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Related posts

Leave a Comment