അഞ്ചല്‍ : തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം അവസാനമോ അടുത്തമാസം ആദ്യ വാരമോ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും.
കേരളത്തില്‍ കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ഔദ്യോഗികമായി ആദ്യം നടന്നതെങ്കില്‍ പ്രഖ്യാപനം വരും മുമ്പേ കൊല്ലത്ത് എന്‍.കെ .പ്രേമചന്ദ്രനായി ചുവരെഴുത്ത് നടത്തി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
കോണ്‍ഗ്രസ് അഞ്ചല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് സേതുനാഥിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ബുക്ക് ചെയ്ത മതിലില്‍ എന്‍.കെ പ്രേമചന്ദ്രനെ വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
ചിഹ്നം ഉള്‍പ്പടെയാണ് ചുവരെഴുത്ത്. പ്രേമചന്ദ്രനെതിരെ വ്യക്തിപരമായ കുപ്രചരണങ്ങള്‍ പടച്ചുവിടുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരെ ശക്തമായ പ്രചരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒരുപടി മുന്നേ ചുവരെഴുത്തുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഏറം സന്തോഷ് പറഞ്ഞു.
ഇക്കുറിയും കൊല്ലം മണ്ഡലത്തില്‍ എന്‍.കെ .പ്രേമചന്ദ്രന് തിളക്കമാര്‍ന്ന വിജയം നേടുമെന്നും ഇതില്‍ ഭയന്നാണ് അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ചുവരെഴുത്തുകള്‍ പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം മതിലുകള്‍ ബുക്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങളും തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഇടതുമുന്നണിയും മതിലുകള്‍ ബുക്ക് ചെയ്തു ചുവരെഴുത്തിനായി കാത്തിരിക്കുകയാണ്.