കൊച്ചി: പാർലമെന്റ് ഇലക്ഷനിൽ 20 സീറ്റും നേടാൻ താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്ന് കെ സുധാകരൻ. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ്.
രണ്ട് പദവിയും ഒന്നിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മല്‍സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞത്.
എന്നാല്‍ 20 സീറ്റും നേടാന്‍ വേണ്ടി ഹൈക്കമാന്‍ഡ് അത്തരമൊരു തീരുമാനമെടുത്താല്‍ തനിക്ക് നിഷേധിക്കാനാവില്ല. താന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും സുധാകരന് പറഞ്ഞു.
കണ്ണൂരില്‍ കെ.കെ.ഷൈലജ ശക്തയായ എതിരാളിയല്ലെന്നും സുധാകരന് പ്രതികരിച്ചു. അവര്‍ പ്രഗത്ഭയായ സ്ഥാനാര്‍ഥിയാണെന്ന് തോന്നുന്നില്ലെന്നും സുധാകരന് പറഞ്ഞു.