തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ ജന്മദിനത്തില് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്വാതന്ത്ര്യസമരസേനാനികളെ കേന്ദ്രസര്‍ക്കാര്‍ അപമാനിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുക. എന്നാല്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കും.
ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ നിയോഗിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.