തൃശൂർ: സുരേഷ് ഗോപിക്കുവേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്ഥിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് എൽഡിഎഫിന്റെ പരാതി.
ഹിന്ദുമതവിശ്വാസികളുടെ ആരാധനാദൈവമായ ശ്രീരാമന്റെ പേരുപറഞ്ഞ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ഥിച്ചെന്നാണു പരാതി.
മാർച്ച് 30 ന് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു വോട്ട് അഭ്യർഥന.
പ്രസംഗം ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവ് ആയിരുന്നു. ശ്രീരാമഭഗവാനെ മനസില്‍ ധ്യാനിച്ചുകൊണ്ട് സുരേഷ്ഗോപിക്കു വോട്ടുചെയ്യണമെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.
എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനാണു തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്.