രുചികരമായ ഭക്ഷണം ആസ്വദിക്കുന്നവരാണ് മിക്കവരും. പല സ്ഥലങ്ങളിൽ വ്യത്യസ്തമായ രുചികളിൽ കിട്ടുന്ന വിഭവങ്ങൾ രുചിക്കുന്നത് വളരെ കൗതുകമേറിയ കാര്യമാണ്. പാന്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണമെന്നല്ലേ ചൊല്ല് പോലും. എന്നാൽ ചില സമയങ്ങളിൽ അങ്ങനെ കഴിക്കുന്നത് അമളികൾ വിളിച്ച് വരുത്തും. അത്തരത്തിൽ അക്കിടി പറ്റിയ ഒരു ഭക്ഷണ കഥയാണ് ഗൂഗിളിന്റേയും ട്വിറ്ററിന്റേയും മുൻ മാനേജിംഗ് ഡയറക്ടർ പർമീന്ദർ സിംഗ് പങ്കുവച്ചിരിക്കുന്നത്. ബെയ്ജിംഗിലെ ഗൂഗിളിന്റെ ഓഫീസിൽ വച്ചുണ്ടായ ഒരനുഭവമാണ് എക്സിൽ അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്.
സ്നാക്സ് കഴിക്കുന്നതിനായി ബെയ്ജിംഗിലെ കഫറ്റേരിയയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വലിയ പ്ലേറ്റ് കുർക്കുറെ പോലെ ഇരിക്കുന്ന ഒരു വിഭവം കണ്ടത്. അതിൽ നിന്നും ഒരെണ്ണമെടുത്ത് രുചിച്ചു നോക്കി. വൗ.. എന്താ രുചി…പിന്നേയും കൊതിയോടെ അതെടുത്ത് കഴിക്കാൻ തുടങ്ങി. താങ്കൾ ഇതിന്റെ വലിയ ആരാധകനാണെന്ന് അറില്ലായിരുന്നു എന്നാണ് ഇത് കണ്ട് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ചോദിച്ചത്. തീർച്ചയായും, ഞാൻ ഇതിന്റെ വലിയ ആരാധകനാണ്. ഇതുപോലെയുള്ള ഭക്ഷണം ഞാൻ ഇന്ത്യയിൽ നിന്നും കഴിച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി നൽകി. അത് കേട്ട് അവർ ഞെട്ടിപ്പോയി, ‘താറാവിന്റെ നാവ് ഇന്ത്യയിൽ സാധാരണയായി ലഭിക്കുന്ന ഭക്ഷണമാണോ’ എന്നാണ് അവർ തിരിച്ചു ചോദിച്ചത്. ഇത്രയും നേരം അതീവ രുചിയിൽ കഴിച്ചുകൊണ്ടിരുന്നത് താറാവിന്റെ നാവാണ് എന്നറിഞ്ഞത് അപ്പോഴാണ്. അതിനു ശേഷം എന്ത് കിട്ടിയാലും രണ്ടു തവണ ചെക്ക് ചെയ്യാറുണ്ടെന്നാണ് പർമീന്ദർ സിംഗ് പറഞ്ഞത്. കുർക്കുറെ ആണെന്ന് തെറ്റിദ്ധരിച്ച് താറാവിന്റെ നാവ് കഴിച്ച പർമീന്ദറിന്റെ പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്.
I was in the cafeteria at Google's Beijing office when I spotted a large plate of what looked like fried 'kurkures'. I helped myself with a generous portion.
— Parminder Singh (@parrysingh) January 21, 2024
A colleague commented, “Wow, I didn't know you were a fan of these.”
“Yes, of course. I grew up eating something similar…