ബ്രസീലിലെ മിറസെമ ഡോ ടോകാന്റിന്‍സ് സിറ്റിയില്‍ പരിശോധനയ്ക്കിറങ്ങിയ പോലീസുകാര്‍ക്കാണ് രസകരമായ അനുഭവം ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച ബൈക്കില്‍ പരിശോധന നടത്തുകയായിരുന്ന മിലിട്ടറി പോലീസുകാര്‍ക്കിടയിലേക്ക് മകൗ ഇനത്തില്‍പെട്ട തത്ത പറന്നെത്തി. കുറച്ചു ദൂരം പോലീസുകാരെ ചുറ്റിപറ്റി പറക്കുന്ന തത്തയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
സൗത്ത് അമേരിക്കയിലെ ആമസോണ്‍ മേഖലകളിലാണ് മകൗ തത്തകളുടെ ജന്മദേശം. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളള പക്ഷിയാണ് മകൗ.
ബ്രസീലിലെ ക്രമസമാധാന പരിപാലത്തിനായി പ്രത്യേക പരിശീലനങ്ങള്‍ നേടിയ സേന വിഭാഗമായ ബിപിസിഎച്ച്ഓക്യുയുഇ യുടെ പരിശോധനക്കിടയിലാണ് തത്ത എത്തുന്നത്. സേനയുടെ ഓദ്യോഗിക അക്കൗണ്ട് വഴി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വ്യത്യസ്ത കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. മകൗവിന്റെ ഭംഗിയും പ്രവര്‍ത്തിയും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. മനോഹരം ഉദ്വേഗജനകം എന്നിങ്ങനെ വീഡിയോയെ പ്രശംസിച്ചുള്ള കമന്റുകള്‍ നീളുന്നു. പ്രകൃതിയുടെയും മകൗ തത്തയുടെയും മനോഹാരിതയെ വാനോളം പ്രശംസിച്ചു നിരവധി പേര് രംഗത്തെത്തിയിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.