കൂട്ടില്‍ കിടക്കുന്ന തത്ത വിചാരിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും. ഓ പറക്കാന്‍ പോലും പറ്റാത്ത തത്തയെക്കൊണ്ട് എന്തു ചെയ്യാന്‍ പറ്റുമെന്നാണോ ചിന്തിക്കുന്നത്. എങ്കില്‍ കേട്ടോളൂ, ഒരു പാവം തത്ത കാരണം ഒരു കുടുംബം തകര്‍ന്നു. കൃത്യമായി പറഞ്ഞാല്‍ ഭര്‍ത്താവിന്റെ ചുറ്റിക്കളി ഭാര്യ്യ്ക്കു കൈയ്യോടെ ചോര്‍ത്തിനല്‍കി. കുവൈറ്റിലാണ് സംഭവം. അല്ഷഹിദ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അവര്‍ രണ്ടുപേരും ഒരുമിച്ചാണ് താമസം. നഗരത്തിലെ മുന്തിയ ഫഌറ്റില്‍. ഇരുവര്‍ക്കും പ്രിയപ്പെട്ട ഒരാള്‍ കൂടിയുണ്ട് ആ ഫഌറ്റില്‍. ഒരു തത്ത. ആളൊരു വല്ലാത്ത വികൃതിയാണ്. വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയും. ഒരു ദിവസം തത്ത താന്‍ കണ്ട കാര്യങ്ങള്‍ വിളിച്ചുപറഞ്ഞു. ഭര്‍ത്താവും വേലക്കാരിയും തമ്മിലുള്ള അവിഹിതത്തിന്റെ കാര്യമായിരുന്നുവെന്നുമാത്രം. താന്‍ വീട്ടിലില്ലായിരുന്നപ്പോള് വേലക്കാരിയുമായി ഭര്‍ത്താവിന് മോശം ബന്ധമുണ്ടെന്നറിഞ്ഞതോടെ ഭാര്യ കലിപ്പിലായി. എന്നാല്‍ തത്ത കള്ളംപറയുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് വാദിച്ചത്. ഇതൊന്നും കേട്ടിട്ടും ഭാര്യയുടെ മനസലിഞ്ഞില്ല. നേരെ പോലീസില്‍ പരാതി കൊടുത്തു. ഇപ്പോള്‍ ജയില്‍ ശിക്ഷയനുഭവിക്കുകയാണ് ഭര്‍ത്താവ്.