പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളും ഇപ്പോൾ നടക്കുന്നുണ്ട്. അറിഞ്ഞുകൊണ്ടല്ലങ്കിലും നമ്മളിൽ ചിലരെങ്കിലുമൊക്കെ അത്തരം തട്ടിപ്പുകളിൽ അകപ്പെടാറുമുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു തട്ടിപ്പ് വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റെഡിറ്റിൽ പങ്കുവച്ച ഒരു ചിത്രമാണ് ആളുകളുടെ ശ്രദ്ധ നേടുന്നത്. 6500 രൂപയ്ക്ക് ഓൺലൈനിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഒരു കോഴിയുടെ ചിത്രമാണ് അത്. എന്നാൽ കോഴിയുടെ നിറമാണ് ആളുകളെ അതിശയിപ്പിച്ചത്. സാധാരണ കറുപ്പും തവിട്ടും വെളുപ്പും ചുവപ്പുമൊക്കെ നിറങ്ങളിൽ കോഴികളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ പങ്കുവച്ച ചിത്രത്തിലെ കോഴിയുടെ നിറം പച്ചയാണ്.
തത്തകൾക്കാണ് പച്ച നിറമെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. പക്ഷേ ഈ കോഴിക്ക് എങ്ങനെ പച്ച നിറം വന്നു എന്നാകും ചിത്രം കണ്ട എല്ലാവരും ചിന്തിക്കുന്നത്. അല്ലാ ഇതിനി കോഴി തന്നെയാണോ അതോ തത്തയാണോ എന്നും ആളുകൾ ആലോചിക്കും.
ഇത് കോഴിതന്നെയാണ്, പക്ഷേ കളറടിച്ച കോഴിയാണെന്ന് മാത്രം. അതൊന്നുമല്ല ഇതിലെ രസം, തത്ത എന്ന് പറഞ്ഞാണ് കോഴിയെ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഈ കോഴി തത്തയുടെ വില കേട്ടാലാണ് അതിലേറെ അതിശയം.