ചാലക്കുടി: സ്കൂട്ടറിൽ യാത്രെ യ്യുന്ന തോമസിന്റെ തോളിലിരിക്കുന്ന തത്തമ്മ നാട്ടുകാർക്ക് കൗതുക കാഴ്ചയാണ്. പോട്ട ആശ്രമം റോഡിൽ താമസിക്കുന്ന മേനാച്ചേരി തോമസ് എവിടെ സ്കൂട്ടറിൽ പോകുമ്പോഴും തോളിൽ തത്തയുണ്ടാകും വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ സ്കൂട്ടർ സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടാൽ മതി തത്ത പറന്ന് തോമസിന്റെ തോളിലെത്തും പിന്നെ തോമസിനോടപ്പം യാത്രയാണ്.
കടകളിൽ കയറി സാധനങൾ വാങ്ങുനോടും തത്ത തോമസിനോടപ്പം ഉണ്ടാകും. എതാനും മാസങ്ങൾക്ക് മുൻ പാണ് തത്ത വീട്ടിലേക്ക് പറന്നു വന്നത്. തത്തക്ക് ഭക്ഷണം നൽകി സ്വീകരിച്ചു.
പിന്നെ തത്തമ്മ വീട്ടിലും പറമ്പിലും പാറിപറന്നു നടന്നു. ക്രമേണ വീട്ടുകാരുടെ കുടുംബാഗത്തെ പോലെയായി. കൂട്ടിലടക്കാതെ തന്നെ തത്ത വീട്ടിൽ സ്വാതന്ത്യത്തോടെ പറന്നു നടന്നു ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ അടുക്കളയിലേക്ക് എത്തും.അതിഥിയായി എത്തിയ തത്ത ഒടുവിൽ വീട്ടുകാരിയായി മാറി..