മനുഷ്യരും പക്ഷികളും തമ്മിൽ അഭേദ്യമായൊരു ബന്ധം നിലനിൽക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത് മറ്റൊന്നുമല്ല. തത്തയാണ് വീഡിയോയിലെ താരം. പക്ഷിനിരീക്ഷകയായ രാധിക എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
അവൾ ഇപ്പോൾ താമസിച്ചിരിക്കുന്ന വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനിടെ ഒരു തത്ത അവളുടെ അരികിലെത്തുന്നതാണ് വീഡിയോയിൽ കാണാനാവുക. ആ തത്തയോട് അവൾ എങ്ങനെയാണ് ഗുഡ്ബൈ പറയുന്നത് എന്നതും വീഡിയോയിൽ കാണാം.
പലപ്പോഴും തന്റെ വീട്ടിൽ പറന്നു വരുന്ന തത്തയാണ് ഇവൾ. പേര് മിത്തു എന്നാണ്. കഴിഞ്ഞ കുറച്ച് കാലമായി ഇവളെ കണുന്നില്ലായിരുന്നു. വീണ്ടും ദേ ഇവളെന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ വീട് മാറിപ്പോകുന്നത് അറിഞ്ഞാണോ ഇവൾ വന്നത്? എന്നാലും എങ്ങനെ ഇവളതറിഞ്ഞു. എന്നൊക്കെ ഞാൻ ചിന്തിക്കുന്നു എന്നു കുറിച്ചാണ് യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അതിന് കമന്റ് ചെയ്തത്. മിത്തുവിനും ഈ വീഡിയോ കണ്ട ഞങ്ങൾക്കും ഇതൊരു വൈകാരിക നിമിഷമാകുമെന്നാണ് കാഴ്ചക്കാർ വീഡിയോയ്ക്ക് താഴെ കുറിച്ചത്.