തൃശൂർ: ഫേസ്ബുക്ക് വഴി തത്തകളെ വിൽക്കാൻ ശ്രമിച്ച യുവാവിനെ വനംവകുപ്പ് പിടികൂടി. കുറ്റുമുക്ക് അറയ്ക്കൽ വീട്ടിൽ അഭിലാഷ്(37) ആണ് അറസ്റ്റിലായത്. നാലു തത്തകളെയാണ് ഫേസ്ബുക്ക് വഴി വിൽക്കാൻ ശ്രമിച്ചത്.
വനം – വന്യജീവി നിയമപ്രകാരം തത്തകളെ കൈവശം വയ്ക്കുന്നതും വില്പന നടത്തുന്നതും ഏഴുവർഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.
ഫേസ്ബുക്കിലൂടെ തത്തകളുടെ വില്പന നടക്കുന്ന വിവരം തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ദീപക് മിശ്ര എറണാകുളം ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജു കെ. ഫ്രാൻസിസിനു കൈമാറുകയായിരുന്നു.
സെക്ഷൻ ഓഫീസർ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഇ.പി.പ്രതീഷ്, ടി.യു. രാജ്കുമാർ, കെ.വി. ജിതേഷ് ലാൽ, എഫ്ഡിസിപി സജീവ്കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തുടർനടപടിക്രമങ്ങൾക്കായി പട്ടിക്കാട് റേ ഞ്ചിലെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനു കൈ
മാറി.