മറ്റു രാജ്യക്കാരില്‍ നിന്നു വ്യത്യസ്ഥമായി ഇറാന്‍കാരും ലോകത്താകമാനമുള്ള പേര്‍ഷ്യന്‍ വംശജരും ഇന്ന് പുതുവര്‍ഷം ആഘോഷിച്ചു. നവ്‌റോസ് എന്നാണ് ഇവരുടെ പുതുവര്‍ഷാഘോഷം അറിയപ്പെടുന്നത്. സാധാരണയായി മാര്‍ച്ച് 20, 21, 22 ദിവസങ്ങളിലൊന്നായിരിക്കും നവ്‌റോസ്. ഇത്തവണ മാര്‍ച്ച അത് മാര്‍ച്ച് 21നായിരുന്നു. ഇന്ത്യയിലെ പേര്‍ഷ്യന്‍ വംശജരായ പാഴ്‌സികള്‍ രുചികരങ്ങളായ വിഭവങ്ങള്‍ ഉണ്ടാക്കിയാണ് നവ്‌റോസ് ആഘോഷിക്കുന്നത്. പാഴ്‌സികളുടെ പരമ്പരാഗത നവ്‌റോസ് വിഭവങ്ങളെന്താണെന്നറിയാം.
1, ചിക്കന്‍ ഫര്‍ച്ച
രുചികരമായ ചിക്കന്‍ ഫര്‍ച്ച കോഴിയിറച്ചിയും മുട്ടയും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണ്. നന്നായി പൊരിച്ചെടുക്കുന്ന ഈ വിഭവം ഗ്രീന്‍ ചട്‌നിയും സവാള അരിഞ്ഞതും ചേര്‍ത്ത് കഴിക്കാന്‍ ഉത്തമമാണ്.
2, അക്കൂരി
ഒരു പരമ്പരാഗത പാഴ്‌സി വിഭവമാണിത്. മുട്ട, തക്കാളി, സവാള, പച്ചമുളക് എന്നിവ ചേര്‍്ത്തു തയ്യാറാക്കുന്ന വിഭവം പാഴ്‌സികളുടെ ക്ലാസിക് വിഭവങ്ങളിലൊന്നു കൂടിയാണ്.
3, പാട്രാണി മാച്ചി
പാട്രാണി മാച്ചി പാഴ്‌സികളുടെ പ്രധാനമത്സ്യവിഭവങ്ങളിലൊന്നാണ്. മീന്‍ കഷണങ്ങള്‍, തേങ്ങ, നാരങ്ങാനീര് എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍. മീന്‍ കഷണങ്ങള്‍ വാഴയിലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചാണ് പാട്രാണി മാച്ചി തയ്യാറാക്കുന്നത്.
4, മാച്ചി നു പുലാവ്
പാഴ്‌സികളുടെ പരമ്പരാഗത മീന്‍ ബിരിയാണിയാണ് മാച്ചി നു പുലാവ്. നെയ്യ്, തേങ്ങ തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വിഭവം നവ്‌റോസിന് പാഴ്‌സികളുടെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്.
5, സാല്ലി ബോതി
ഒരു പാഴ്‌സി മട്ടന്‍കറിയാണ് സാലി ബോതി. ഈ വിഭവത്തെ ഒരു ഫ്യൂഷന്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ‘സാല്ലി’ എന്നത് ഉരുളന്‍കിഴങ്ങിന് പേര്‍ഷ്യന്‍ ഭാഷയില്‍ പറയുന്ന പേരാണ്. ‘ബോതി’ എന്നാല്‍ തടിച്ചുകൊഴുത്ത മാംസഭാഗം എന്നാണ്. എല്ലില്ലാത്ത കോഴിയിറച്ചി ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഇന്ത്യന്‍ സുഗന്ധദ്രവ്യങ്ങളും നന്നായി ചേര്‍ക്കുന്നു.
6, ധന്‍സക് മട്ടന്‍
പച്ചക്കറികള്‍ കൊണ്ട് സമ്പന്നമായ മട്ടന്‍കറിയാണ് ധന്‍സക് മട്ടന്‍. വഴുതനങ്ങ, മത്തങ്ങ, തക്കാളി എന്നിവ ചേര്‍ത്ത് നിര്‍മിക്കുന്ന ഈ മട്ടന്‍കറി എല്ലാ മാംസാഹാരികള്‍ക്കും പ്രിയപ്പെട്ടതാണ്.