തൃശൂർ: ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ സംഘർഷാവസ്ഥ. ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് അധികൃതരും ഇവരെ തടയാൻ വിഎച്ച്പി, ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സ്ഥലത്ത് കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം തീരുമാനിച്ചത്. എന്നാൽ ക്ഷേത്രം പിടിച്ചടക്കാൻ സിപിഎം നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്നും ഇത് ചെറുക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ക്ഷേത്ര കവാടത്തിൽ പ്രതിഷേധക്കാർ കുത്തിയിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ഗോപുരവാതിൽ അടച്ച് അകത്ത് നൂറോളം പേർ തന്പടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.