പാ​ർ​ട്ടി​ക്കു വേ​ണ്ടെ​ങ്കി​ൽ രാ​ഷ്ട്രീ​യം നി​ർ​ത്താം; കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം അ​ഭി​പ്രാ​യം പ​റ​യു​മെന്ന് കെ. മു​ര​ളീ​ധ​ര​ൻ


കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യു​മെ​ന്നും ഇ​നി അ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കേ​ണ്ടെ​ന്നാ​ണ് കെ​പി​സി​സി തീ​രു​മാ​ന​മെ​ങ്കി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ ത​യാ​റാ​ണെ​ന്നും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി.

പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി കെ. ​മു​ര​ളീ​ധ​ര​ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ക​ത്ത​യ​ച്ചെ​ന്ന വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ.

കെ​പി​സി​സി അ​യ​ച്ചെ​ന്ന് പ​റ​യു​ന്ന ക​ത്ത് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​ത്ത് ല​ഭി​ച്ച​ശേ​ഷം കൂ​ടു​തൽ പ്ര​തി​ക​ര​ണം ന​ട​ത്താ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണം കോ​ൺ​ഗ്ര​സ് തൊ​ണ്ട തൊ​ടാ​തെ വി​ഴു​ങ്ങി​യി​ട്ടില്ല. ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​ന്പി​ല്ലെ​ങ്കി​ൽ സി​പി​എം മാ​ന​ന​ഷ്ടക്കേസു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങ​ട്ടെ​യെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment