കാട്ടാക്കട: വടക്കൻ കേരളത്തിൽ മാത്രം കാണുന്ന പാർട്ടി ഗ്രാമങ്ങൾ ഇപ്പോൾ തെക്കൻ കേരളത്തിലും വരുന്നുവോ. അത്തരമൊരു ഗ്രാമത്തിന്റെ ബോർഡ് തലസ്ഥാനജില്ലയിലും തലപൊക്കി. വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് ഭാഗത്താണ് സിപിഎമ്മിന്റെ പാർട്ടി ഗ്രാമമമെന്ന പേരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ആദ്യം വെറുമൊരു ഫ്ളക്സായിട്ടായിരുന്നു ഇത് കണ്ടത്. രണ്ടുനാൾ കഴിഞ്ഞ് അവിടെ കോണ്ക്രീറ്റ് കൊണ്ട് ഉറപ്പിച്ച ഉറപ്പാർന്ന ബോർഡ് കാണപ്പെട്ടു.വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ നിന്നും കാവിൻപുറത്തേക്ക് പോകുന്ന വഴിക്കാണ് ബോർഡ്. എല്ലാ പാർട്ടിക്കാരും പ്രവർത്തിക്കുന്ന പ്രദേശമാണ് നൂലിയോട്.
പിന്നെ എങ്ങിനെ ഇവിടെ ഇത് വന്നു എന്നത് അവ്യക്തം. വിളപ്പിൽശാല പഞ്ചായത്തിലാണ് സിപിഎമ്മിന്റെ ഇഎംഎസ് അക്കാഡമി. എന്നാൽ അവിടെ പോലും പാർട്ടി ഗ്രാമമില്ല . കാട്ടാക്കട നിയോജക മണ്ഡലത്തിലാണ് നൂലിയോട്. സിപിഎമ്മിലെ ഐ .ബി സതീഷാണ് എംഎൽഎ.