പാലക്കാട്: ചെർപ്പുളശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയും മൊഴികളും തമ്മിൽ അവ്യക്തതകളുണ്ടെന്ന് കേസ ന്വേഷണം നടത്തുന്ന പോലീസ് സംഘം. ഇതോടെ കേസിൽ വ്യക്തത വരുത്താൻ പോലീസ് വിശദമായ അന്വേഷ ണത്തിലാണ്. ഇതിനായി യുവതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പിനും വിശദമായ മൊഴി രേഖപ്പെടുത്താനുമുള്ള നീക്കം തുടങ്ങി.
കേസിൽ അറസ്റ്റിലായ ചെർപ്പുളശേരി തട്ടാരുതൊടി പ്രകാശനെ(29) കഴിഞ്ഞദിവസം റിമാൻഡുചെയ്തിരുന്നു. പീഡനം നടന്നെന്ന മൊഴിയിൽ യ.ുവതി പറഞ്ഞ സ്ഥലത്തെക്കുറിച്ച് അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവരണത്തിൽ അവ്യക്തതയുള്ളതായും പറയുന്നു. തെളിവെടുപ്പിനുമുന്പ് വിശദമായ മൊഴി രേഖപ്പെടുത്താനാണ് വീണ്ടും നീക്കം നടത്തുന്നത്. പെൺകുട്ടി ഇതുവരെ ആശുപത്രി വിട്ടിട്ടില്ല.
അതേസമയം തെരഞ്ഞെടുപ്പുകാലത്തെ പീഡനആരോപണവും തുടർ സംഭവങ്ങളിലും ഗൂഢാലോചനയുണ്ടെന്ന സിപിഎം നിലപാടിൽ പാർട്ടിയും നടപടി ആരംഭിച്ചതായാണ് സൂചന. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അറിയാമെന്നും വേണ്ട സമയത്ത് പറയാമെന്നും പാർട്ടിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും മന്ത്രി എ.കെ. ബാലനും പറയുന്നു.
റിമാൻഡിലുള്ള പ്രതിയെ ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകുന്നുണ്ട്. സിപിഎം പാർട്ടി ഓഫീസിൽ വച്ച് യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പ്രകാശ് മജിസ്ട്രേറ്റിനോടു പറഞ്ഞത്. പ്രണയത്തിലായിരുന്ന യുവതിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും യുവാവ് വാദിക്കുന്നു. അതേസമയം പെൺകുട്ടി പഴയ നിലപാടിൽതന്നെയാണ് ഉറച്ചുനിൽക്കുന്നത്.