കാസര്‍ഗോഡ്: പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി.
കാസര്‍ഗോഡ് കോടോം ലോക്കല്‍ സെക്രട്ടറി കെ.വി. കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. സിഐടിയു നേതാവ് ടി. ബാബുവിന് പകരം ചുമതല നല്കി.
കഴിഞ്ഞദിവസം ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി സ്വീകരിച്ചിരുന്നു. സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലായിരുന്നു പാര്‍ട്ടി നടപടി.
സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ എ.പി. സോണയെ മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി. ജയനെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.