മാന്നാർ:വർഷങ്ങളായി നീരോഴുക്ക് ഇല്ലാതെ മാലിന്യം പേറി കിടക്കുന്ന പരുമല പന്പാ നദി പുനർജീവിപ്പിക്കുവാൻ നടപടികൾ ആരംഭിച്ചു.നദി പുനർജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി മാത്യു.റ്റി.തോമസിന് പരുമല ജനകീയ സമതി ഭാരവാഹികൾ നിവേദനം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നദി സംരക്ഷിക്കുവാൻ വേണ്ട നടപടകിൾ ഉടൻ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം തിരുവല്ല അസി.എഞ്ചിനിയർ അബ്ദുൾസലാം.എം,ഓവർസിയർ മാത്യു വർഗീസ് എന്നിവർ നദിയുടെ അവസ്ഥ നേരിൽ കാണുവാനെത്തി.പരുമല നാക്കട മുതൽ പന്നായിക്കടവ് വരെയുള്ള നാല് കിലോമീറ്റർ ദൈർഘ്യമുള്ള നദിയുടെ ശോച്യാവസ്ഥ കാണുകയും പരിഹാരം ഉണ്ടാകുന്നതിന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുമെന്നും എഞ്ചിനിയർമാർ പറഞ്ഞു.
അടുത്ത മാസം നദി അളന്ന് തിട്ടപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കും.നദിയിൽ നീരോഴുക്ക് ഇല്ലാതെ മാലിന്യങ്ങളാൽ മൂടപ്പെട്ട് കിടക്കുന്നതിനാൽ സമീപ കിണറുകളിൽ പോലും കോളീഫാം,ഡി കോളി ബാക്ടീരിയായുടെ അളവ് ക്രമാതീതമായി ഉയർന്ന രീതിയിലായിരുന്നു.
ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണായിരുന്നു.ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ജനകീയ സമതി ഭാരവാഹികളായ ബേബി കുളത്തിൽ,ഡൊമനിക് ജോസഫ്,ഷാജി കുരുവിള,എം.ഓമനക്കുട്ടൻ,അനൂപ് കുമാർ,ബിനോയി എന്നിവരും ഉണ്ടായിരുന്നു.