ബസിലുണ്ടായിരുന്ന ആ സ്ത്രീ കണ്ടില്ലായിരുന്നെങ്കില്‍..! പാ​ർ​വ​തി​യെ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ കണ്ടക്ടര്‍ സ​മ്മ​തി​ച്ചി​ല്ല; ഒടുവില്‍…

ക​ണ്ണൂ​ർ: ബ​സി​ൽ വ​ച്ച് യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്ക​വെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ൽ.

തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി പ്ര​ശാ​ന്തി​ന്‍റെ ഭാ​ര്യ പാ​ർ​വ​തി​യെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ബി​നു മോ​ഹ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ ത​ല​ശേ​രി​യി​ൽ​നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ​നി​ന്നാ​ണ് യു​വ​തി മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ബ​സ് കാ​ൾ​ടെ​ക്സി​ൽ എ​ത്തി​യ​പ്പോ​ൾ മാ​ല പൊ​ട്ടി​ച്ച് ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​ത് ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ ​ക​ണ്ടു.

ഇ​വ​ർ കാ​ര്യം ക​ണ്ട​ക്ട​റോ​ട് പ​റ​ഞ്ഞ​തോ​ടെ പാ​ർ​വ​തി​യെ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​യു​ടെ പേ​രി​ൽ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment