മധുരനാരങ്ങ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ നടിയാണ് പാർവതി. നടൻ രതീഷിന്റെ മകളായ പാർവതിയുടെ പുതിയ സിനിമ ഓണത്തിന് റിലീസിനൊരുങ്ങുകയാണ്. പാർവതി നായികയായി അഭിനയിക്കുന്ന ലച്ച്മി ഒരു ഹൊറർ മൂവിയാണ്.
ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജീർ ഷായാണ്. പാർവതിക്കു പുറമെ ബിജു സോപാനം, സേതുലക്ഷ്മി, സജീർ അഹമ്മദ്, മാനവ്, കലാഭവൻ റഹ്മാൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെ പാർവതിക്ക് പരിക്കേറ്റിരുന്നു. ചിത്രീകരണത്തിനു വേണ്ടി എറിഞ്ഞ ചുറ്റിക പാർവതിയുടെ തലയിൽ വന്ന് പതിക്കുകയായിരുന്നു.