ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ നിന്ന് എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവുമാണ് നിങ്ങളുടെ പ്രതികരണത്തില്‍ നിന്ന് എനിക്ക് മനസിലാകുന്നത്.
നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്പിക്കുന്ന സംസ്കാരം ശരിയല്ല.
നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നത് ആ രീതിയോടാണ്. എന്റെ കാര്യത്തില്‍ അങ്ങനെയല്ല. എനിക്കും മറ്റുള്ളവര്‍ക്കും ഒരിടം എപ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്.
കഠിനാധ്വാനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതില്‍ ഞാനൊരിക്കലും ലജ്ജിക്കാറില്ല. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും മുന്‍ധാരണകളും വച്ച് മറ്റൊരാളെ കീറി മുറിച്ച് മുന്നോട്ട് പോകുമ്പോള്‍ ഒന്നോര്‍ക്കുക, വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും.
-പാര്‍വതി തിരുവോത്ത്