ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം,
നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ് ധരിച്ച് ഇവിടെ നടക്കുന്നത് കണ്ടതാണ്,
മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും. അങ്ങനെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചു പോവില്ലേ.
അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല. പക്ഷേ, അതു കൊണ്ടൊന്നും തന്റെ നിലപാടുകളിലും ശൈലിയിലും മാറ്റം വരുത്താറില്ല.
ആ ഭീഷണികളെ ഒക്കെ അവഗണിച്ച് ഞാനായി തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധവും സമരവും.
-പാര്‍വതി തിരുവോത്ത്